Saturday, March 14, 2026 Last Updated 33 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 08.42 AM

കെപിസിസി നേതാക്കളുമായി കൂടിക്കാഴ്ച ; എ സുരേഷ് മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും

uploads/news/2026/02/825668/a-suresh.gif

പാലക്കാട്: കോണ്‍ഗ്രസിനോട് അടുക്കുന്നെന്ന സൂചനകള്‍ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് കെപിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. മലമ്പുഴയില്‍ യുഡിഎഫിനൊപ്പം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് വിവരം.

ഇതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' പാലക്കാട് എത്തുമ്പോള്‍ സുരേഷ് പങ്കെടുക്കും. സിപിഐഎമ്മിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുരേഷ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്ക് മൂല്യച്യൂതി സംഭവിച്ചതായിട്ടായിരുന്നു പറഞ്ഞത്. 2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്.

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാല്‍ ഇക്കാലയളവിലും താന്‍ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.

സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് അറിയിച്ചിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW