-->
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോൺഗ്രസ്. മടക്കത്തിന് ഇതാണ് സമയമെന്നും യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും.