-->
‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയില്‍ വൈക്കം വിജയലക്ഷിമി പാടി മനോഹരമാക്കിയ ‘അങ്ങു വാന കോണിൽ’ എന്ന ഗാനം ആലപിച്ച് നടി അഭിരാമി. പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പോടെയാണ് അഭിരാമി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘ദിവസം മുഴുവൻ പാടി കൊണ്ടിരുന്നപ്പോൾ എന്തുകൊണ്ടു പാട്ടു ചിത്രീകരിച്ചുകൂടാ എന്ന് തോന്നി. അങ്ങനെയാണ് വീഡിയോ ചിത്രീകരിക്കുന്നത്’. അഭിരാമി കുറിച്ചു. വിജയലക്ഷ്മിക്കുള്ള സമർപ്പണമായിട്ടാണ് അഭിരാമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വിജയലക്ഷിമി അഭിരാമിയോടുള്ള സ്നേഹം അറിയിച്ചിട്ടുണ്ട്. ഒട്ടേറെ പേരാണു പാട്ടിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ‘അടിപൊളി’, ‘സുപ്പർ’, ‘മനോഹരമായ ശബ്ദം’ എന്നിങ്ങനെയാണ് ചില കമന്റുകൾ. നടി റിതിക സിങ് വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.