Wednesday, March 25, 2026 Last Updated 33 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 06.02 PM

‘ ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചാല്‍ ശക്തമായ പ്രതികരണം നേരിടാന്‍ തയ്യാറാകണം’; പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

uploads/news/2025/05/779963/4.gif
photo - twitter

ന്യൂഡല്‍ഹി : പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ക്ഷമ പരീക്ഷിക്കരുതെന്നാണ് താക്കീത്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു.

ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു നിരപരാധികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ക്ഷമ ആരെങ്കിലും മുതലെടുത്താല്‍ ഇന്നലത്തെ പോലെയുള്ള പ്രതികരണം നേരിടാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം പ്രശംസിച്ചു. 2014ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മേഖലയുടെ ക്വാളിറ്റിക്കും ക്വാണ്ടിറ്റിക്കും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 08 May 2025 06.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW