Wednesday, March 25, 2026 Last Updated 34 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 03.23 PM

തെലങ്കാനയിൽ കുഴിബോംബ് പൊട്ടി മൂന്ന് ഉദ്യോ​ഗസ്ഥര്‍ കൊല്ലപ്പെട്ടു ; പിന്നിൽ മാവോയിസ്റ്റുകളെന്ന് നക്സൽ വിരുദ്ധ സേന

ഗ്രേ ഹൗണ്ട്സ് സേന രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു ആക്രമണം നടക്കുന്നത്.
uploads/news/2025/05/779950/attack-jammu-kashmir.gif
photo; representative image

ന്യൂഡല്‍ഹി : തെലങ്കാനയിൽ മൂന്ന് നക്സൽ വിരുദ്ധ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാനയുടെ നക്സൽ വിരുദ്ധ സേനയായ ഗ്രേ ഹൗണ്ട്സിലെ മൂന്ന് ജൂനിയർ കമാന്റോ ഉദ്യോ​ഗസ്ഥരാണ് കൊല്ലപ്പെട്ടത്. മുളുഗു ജില്ലയിലെ പേരൂർ വനമേഖയിൽ വീരഭദ്രാവരം എന്ന സ്ഥലത്ത് ഇന്ന് രാവിലെ ആണ് സ്ഫോടനം നടന്നത്.

എല്ലാ ദിവസവും നടത്തിവരാറുള്ള പരിശോധനയ്ക്കിടെ കുഴിബോംബ് പൊട്ടിയാണ് ഇവർ മരിച്ചത് എന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് ​ഗ്രേ ഹൗണ്ട്സ് സേന ആരോപിക്കുന്നത്. ഗ്രേ ഹൗണ്ട്സ് സേന രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു ആക്രമണം നടക്കുന്നത്.

Ads by Google
Thursday 08 May 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW