-->
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന "
ദിലീപിന്റെ 150ാം മത്തെ ചിത്രം "പ്രിൻസ് ആന്റ് ഫാമിലി" യിലെ മായുന്നല്ലോ " എന്നു തുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു. മെയ് 9 നു തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജനപ്രിയ സംഗീതസംവിധായകനായ ജയ്ക്സ് ബിജോയ്. സംഗീതം ഒരുക്കിയത് നവാഗതനായ സനൽ ദേവ്.വരികൾ ടിറ്റൊ പി തങ്കച്ചൻ.എന്തുകൊണ്ട് സംഗീതസംവിധായകനായ ജയ്ക്സ് ബിജോയ് ഈ പാട്ട് പാടുന്നത് എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. പ്രിൻസ് എന്ന നായകന്റെ ഇമോഷൻസ്, ഫീലിംഗ്സ് ഒക്കെ ഈ പാട്ടിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഈ പാട്ട് പാടുന്നത് ആരാവണം എന്നുള്ള തീരുമാനത്തിൽ ഒടുവിൽ എത്തിയത് ജയ്ക് സിലാണ്.
പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിനായി നീണ്ട ഇടവേളക്കുശേഷം ദിലീപിനുവേണ്ടി അഫ്സൽ പാടിയ പാട്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ.എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്