Wednesday, March 11, 2026 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 04 May 2025 04.10 PM

മാളവികയുടെ കാര്‍ബണ്‍ കോപ്പിയാണ് മകള്‍; ശ്രദ്ധ നേടി കുടുംബചിത്രം

wedding, pics
photo-www.instagram.com/malavika_krishnadass/

റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി, പിന്നീട് അവതാരകയായും നർത്തകിയായും മലയാളി മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിൽ ഒപ്പം മത്സരിച്ച തേജസിനെയാണ് വിവാഹം ചെയ്തത്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇരുവരുടേയും വിവാഹം, പിന്നീട് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്, കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീല്‍ ചടങ്ങ് ഇവയൊക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. മകൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മാളവികയും തേജസും. അച്ഛനമ്മമാരുടെ വിവാഹവാർഷികമാണ് ഒക്കേഷനെങ്കിലും ചിത്രത്തിൽ ഏവരുടെയും ശ്രദ്ധ കവരുന്നത് കുഞ്ഞ് ഗുൽസു ആണ്. മാളവികയുടെ കാർബൺ കോപ്പിയാണ് മകൾ എന്നാണ് ആരാധകരുടെ കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW