Friday, March 13, 2026 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 04 May 2025 03.29 PM

ഈ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

for, great

ഈ ഓഫര്‍ സെയില്‍ സമയത്ത് വന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ലഭ്യമായിട്ടുള്ള ഒരു സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എഫ്55 5ജി (Samsung Galaxy F55 5G). കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. സാംസങ് ഗാലക്‌സി എഫ്55 5ജിയുടെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റ് 26,999 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 29,999 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 32,999 രൂപ വിലയിലുമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എന്നാലിപ്പോള്‍ ഇവ ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും വളരെ വിലക്കുറവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്‌ലിപ്പ്കാര്‍ട്ട് സാസാ ലിലി സെയിലില്‍ (Flipkart SASA LELE sale) സാംസങ് ഗാലക്‌സി എഫ്55 5ജിയുടെ അടിസ്ഥാന വേരിയന്റ് 18999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ആമസോണ്‍ സമ്മര്‍ സെയിലില്‍ ഈ ഫോണിന് കുറച്ചുകൂടി വിലക്കുറവുണ്ട്. നിലവില്‍ 16,871 രൂപ വിലയിലാണ് ആമസോണില്‍ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവില്‍ ഈ ഫോണ്‍ സ്റ്റോക്കില്ല. അതിനാല്‍ ഇപ്പോള്‍ ഈ ഫോണ്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുക ആമസോണ്‍ ഓഫര്‍ സെയിലിലാണ്. വിലക്കുറവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും ആമസോണില്‍ ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ 26999 രൂപ വിലയുണ്ടായിരുന്ന ഗാലക്‌സി F55 5G വെറും 15,621 രൂപയ്ക്ക് ആമസോണില്‍ നിന്ന് വാങ്ങാനാകും.

6.7 ഇഞ്ച് FHD+ (1080×2400 പിക്‌സലുകള്‍) സൂപ്പര്‍ AMOLED പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ?ബ്രൈറ്റ്‌നസ്, സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്‌സെറ്റ്, അഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB / 256GB ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ SD കാര്‍ഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം. ആന്‍ഡ്രോയിഡ് 14 ഒഎസ് (4 ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 5 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും, ട്രിപ്പിള്‍ റിയര്‍ ക്യാമറ ( f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ റിയര്‍ ക്യാമറ, OIS, 5MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ f/2.2 അപ്പേര്‍ച്ചര്‍, 2MP ഡെപ്ത് സെന്‍സര്‍, f/2.4 അപ്പേര്‍ച്ചര്‍, LED ഫ്‌ലാഷ്) f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 50MP ഫ്രണ്ട് ക്യാമറ.

Ads by Google
Ads by Google
TRENDING NOW