Thursday, March 12, 2026 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 04 May 2025 03.27 PM

വിവോ Y19 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു ; 10499 രൂപയ്ക്ക് സ്വന്തമാക്കാം

vivo. more

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ തങ്ങളുടെ Y സീരീസിന്റെ ഭാഗമായി വിവോ Y19 5G (vivo Y19 5G) എന്ന മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇതിന്റെ അടിസ്ഥാന വേരിയന്റ് വെറും 10499 രൂപ വിലയില്‍ വാങ്ങാനാകും. വിവോ Y29 5ജിയുടെ 4GB+ 64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. ഇത് കൂടാതെ 4GB+128GB വേരിയന്റ് 11,499 രൂപ വിലയിലും 6GB+128GB വേരിയന്റ് 12,999 രൂപ വിലയിലും എത്തുന്നു. ടൈറ്റാനിയം സില്‍വര്‍, മജസ്റ്റിക് ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. വിവോയുടെ വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, പാര്‍ട്‌നര്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലൂടെ ഇത് വാങ്ങാനാകും. സീറോ ഡൗണ്‍ പേയ്മെന്റില്‍ 3 മാസത്തെ നോ-കോസ്റ്റ് EMI സൗകര്യം ലഭ്യമാണ്.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് (1600 × 720 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 840 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 70% NTSC കളര്‍ ഗാമട്ട് എന്നിവയും ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് വിവോ Y19 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4x റാം, 6GB വരെ വെര്‍ച്വല്‍ റാം എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 64GB / 128GB (eMMC 5.1) സ്റ്റോറേജ് ഓപ്ഷനുകളാണ് വിവോ Y19 5ജി വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വര്‍ധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15ല്‍ ആണ് പ്രവര്‍ത്തനം.

ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/2.2 അപ്പേര്‍ച്ചറുള്ള 13MP മെയിന്‍ ക്യാമറ, f/3.0 അപ്പേര്‍ച്ചറുള്ള 0.08 പോര്‍ട്രെയിറ്റ് ക്യാമറ, LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എഐ ഇറേസ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഡോക്യുമെന്റ്‌സ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, സ്വിസ് SGS ഫൈവ്-സ്റ്റാര്‍ ഡ്രോപ്പ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയും പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിങ്ങും വിവോ Y19 5ജിക്ക് ഉണ്ട്.

Ads by Google
Ads by Google
TRENDING NOW