Sunday, March 15, 2026 Last Updated 25 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 01.14 PM

ചിയേഴ്‌സ് അടിച്ച് മദ്യപിക്കുന്ന ചിമ്പാന്‍സികള്‍, പണ്ടേയുള്ള ശീലമെന്ന് ഗവേഷകര്‍

chimpanzee, share, alcohol

ചിയേഴ്‌സ് അടിച്ചു മനുഷ്യര്‍ മദ്യം പങ്കിടുമ്പോള്‍ കിട്ടുന്ന ആനന്ദം ചിമ്പാസികളും പ്രകടിപ്പിക്കാറുണ്ടെന്ന് ഗവേഷകര്‍. ആഫ്രിക്കയിലെ ഗിനി ബിസോവിലുള്ള കാന്റന്‍ഹെസ് ദേശീയ പാര്‍ക്കിലെ ചിമ്പാന്‍സികള്‍ കൂട്ടമായി ബ്രെഡ്ഫ്രൂട്ട് പഴങ്ങള്‍ കഴിക്കുന്നതിന്റെ വിഡിയോ ഗവേഷകര്‍ പുറത്തുവിട്ടിരുന്നു. ബ്രെഡ്ഫ്രൂട്ട് പോലുള്ള പുളിപ്പിച്ച പഴങ്ങളില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ട്, അത് ഒരു ജൈവ രാസസംയുക്തവും മദ്യത്തിന്റെ ഒരു രൂപവുമാണ്.

ചിമ്പാന്‍സികള്‍ കഴിക്കുന്ന പഴങ്ങളിലെ മദ്യത്തിന്റെ അളവ് നിര്‍ണയിക്കാന്‍ ഗവേഷകര്‍ അതിലെ മദ്യത്തിന്റെ അളവ് വിശകലനം ചെയ്തു. കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന അളവ് 0.61 ശതമാനം ABV (വോളിയത്തില്‍ മദ്യം) ന് തുല്യമായിരുന്നു. ഇത് താരതമ്യേന കുറഞ്ഞ അളവാണ്. എന്നാലും ചിമ്പാന്‍സികളുടെ ഭക്ഷണത്തില്‍ 85 ശതമാനത്തോളം പഴങ്ങളായതിനാല്‍ ഇതിന്റെ അളവു കൂടാം. ചിമ്പാന്‍സികള്‍ പൊതുവെ ഭക്ഷണം പങ്കിടാറില്ല, എന്നാല്‍ ബ്രെഡ്ഫ്രൂട്ട് അവര്‍ കുറഞ്ഞതു പത്ത് തവണയെങ്കിലും പങ്കിട്ടു കൂട്ടമായി കഴിക്കുന്ന രീതി ആശ്ചര്യപ്പെടുത്തിയെന്ന് കറണ്ട് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പൊതുവെ മനുഷ്യര്‍ ഭക്ഷണം കഴിക്കാനും കുടിക്കാനും ആനന്ദിക്കാനും ഒത്തുകൂടുന്ന സ്വഭാവമുണ്ട്. ഈ സ്വഭാവസവിശേഷത നിരവധി സാമൂഹിക നേട്ടങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച സാമൂഹിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചിമ്പാന്‍സികള്‍ക്കും പുളിപ്പിച്ച പഴങ്ങള്‍ കൂട്ടമായി കഴിക്കുന്നതിലൂടെയും പങ്കിടുന്നതിലൂടെയും സമാനമായ സാമൂഹിക നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് എക്‌സീറ്ററിലെ ഗവേഷകരുടെ കണ്ടെത്തല്‍. പ്രകൃതിയില്‍ മദ്യത്തിന്റെ ഉപയോഗം സാധാരണമാണ്. പഴങ്ങള്‍ പോലുള്ള ധാരാളം കാട്ടുവിഭവങ്ങളില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ പ്രൈമേറ്റുകള്‍ ഉള്‍പ്പെടെ നിരവധി മൃഗങ്ങള്‍ ഇത് കഴിക്കും.

പരിണാമദശയില്‍ മനുഷ്യന്റെ ഏറ്റവുമടുത്ത് നില്‍ക്കുന്ന ജീവികളാണു ചിമ്പാന്‍സികള്‍. ഏകദേശം 9,000 വര്‍ഷമായി മനുഷ്യര്‍ മദ്യം ഉത്പാദിപ്പിക്കുകയും കുടിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പൂര്‍വ്വികരും ചിമ്പാന്‍സികളുടെ പൂര്‍വ്വികരും ഏകദേശം 10 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യം ഉപാപചയമാക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യപാനം പുരാതന കുരങ്ങുകളുടെ ഒരു സ്വഭാവരീതിയാണെന്നാണ് പഠനം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW