-->
ചൈനയിലെ ഷാങ്ഹായ് വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ ഡിങ് ഡിങ് എന്ന രണ്ട് വയസ്സുള്ള ചിമ്പാന്‍സി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. നിഷ്‌കളങ്കമായ ഭാവങ്ങളും, കളിയും ചിരിയും, മനുഷ്യനെപ്പോലെയുള്ള സ്വഭാവങ്ങളുമെല്ലാം അവനെ സന്ദര്‍ശകരുടെ പ്രിയങ്കരനാക്കി മാറ്റുന്നു. കാഴ്ചക്കാര്‍ അവന്റെ കുസൃതികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി ആരാധകരെയാണ് ഡിങ് ഡിങിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കുട്ടികളെപ്പോലെ കാല്‍മുട്ടുകള്‍ മടക്കി വെച്ച് പാല്‍ കുടിക്കുക, തന്നെ പരിചരിക്കുന്ന ആളുടെ കൈകളില്‍ നാണം കുണുങ്ങി ഒളിക്കുക, പൂക്കള്‍ മോഷ്ടിച്ച് അതിന്റെ ഇതളുകള്‍ കൗതുകത്തോടെ ചവയ്ക്കുക എന്നിവയെല്ലാം ഡിങ് ഡിങ്ങിന്റെ ഇഷ്ട വിനോദങ്ങളാണ്.
എന്നാല്‍ പലപ്പോഴും ചിമ്പാന്‍സി കുഞ്ഞിനെ കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ അവന്റെ താമസസ്ഥാലത്തിന് അരികിലേക്ക് ചെന്ന് നിന്ന് മൊബൈല്‍ ഫോണ്‍ വീഡിയോകള്‍ കാണിക്കുന്നത് പതിവായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഡിങ്ങിനെ മൊബൈല്‍ ഫോണ്‍ അഡിക്ഷനില്‍ നിന്നും രക്ഷിക്കാനും ആരോഗ്യം ഉറപ്പാക്കാനുമായി മൃഗശാല അധികൃതര്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. സന്ദര്‍ശകര്‍ കാണിക്കുന്ന മൊബൈല്‍ വീഡിയോകള്‍ ഡിങ് ഡിങിന് മൊബൈല്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്നതിനാല്‍ അവനെ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കാണിക്കുന്നതില്‍ നിന്നും സന്ദര്‍ശകര്‍ പിന്മാറണമെന്ന് മൃഗശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൊബൈല്‍ സ്‌ക്രീനിലേക്ക് തുറിച്ചുനോക്കുന്ന അവന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അവന്റെ ഈ പ്രതികരണം പലര്‍ക്കും കൗതുകമുണ്ടാക്കിയെങ്കിലും, മൃഗശാല അധികൃതര്‍ക്ക് ആശങ്കയാണ് ഉണ്ടാക്കിയത്.
അധിക സമയം സ്‌ക്രീനില്‍ നോക്കുന്നത് അവന്റെ കണ്ണിന് ദോഷകരമാവുകയും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബറില്‍ മൃഗശാല ഇതില്‍ ഒരു തീരുമാനമെടുത്തു. അവന്റെ കൂട്ടിന് പുറത്ത് ഒരു നോട്ടീസ് പ്രത്യക്ഷപ്പെട്ടു. അതില്‍ മൊബൈല്‍ ഫോണിന്റെ ചിത്രവും ഒരു വലിയ ചുവപ്പ് ക്രോസ് മാര്‍ക്കും വെച്ച് ഈ കുഞ്ഞ് ചിമ്പാന്‍സിക്ക് ആരും വീഡിയോകള്‍ കാണിക്കരുതെന്ന് എഴുതിയിരുന്നു. അവന്റെ കാഴ്ചയും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വിലക്കെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിഴയോ മറ്റ് ശിക്ഷകളോ ഇല്ല, പകരം സഹകരിക്കാനുള്ള ഒരു അഭ്യര്‍ത്ഥന മാത്രമാണ് മൃഗശാലാ അധികൃതര്‍ നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവനെ രസിപ്പിക്കുന്നതിനേക്കാള്‍ അവന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആളുകള്‍ മനസ്സിലാക്കണമെന്നും മൃഗശാല അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
There was a baby chimp born at The Sedgwick County Zoo, the baby had to be put on oxygen for a few days. This is a clip of it being reintroduced to its mother for the first time. pic.twitter.com/E3uwemfhjq— 🥀_ Imposter_🥀 (@Imposter_Edits) November 18, 2022