Friday, March 13, 2026 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 01.02 PM

പ്രിയങ്കയുമായി ചേര്‍ന്ന് യുഗ്മഗാനം ഒരുക്കുന്നതെപ്പോള്‍? മറുപടിയുമായി നിക് ജൊനാസ്

nick-jonas

നടിയും ജീവിതപങ്കാളിയുമായ പ്രിയങ്ക ചോപ്രയെക്കുറിച്ചു വാചാലനായി ഗായകന്‍ നിക് ജൊനാസ്. തന്റെ സംഗീതജീവിതത്തില്‍ പ്രിയങ്ക വലിയ പിന്തുണയായി നിലകൊളളുന്നുവെന്നും അത് തന്റെ വലിയ ഭാഗ്യവും സ്വപ്‌നസാക്ഷാത്ക്കാരവുമാണെന്നും നിക് ജൊനാസ് പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിക് സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

തന്റെ ജീവിതാഭിലാഷത്തെയും ജോലി ചെയ്യാനുളള ആഗ്രഹത്തെയും പിന്തുണച്ച് എല്ലാ കാര്യത്തിലും കൂടെ നില്‍ക്കുന്ന പങ്കാളിയാണ് പ്രിയങ്ക. ഇതുപോലൊരു പങ്കാളിയെ ലഭിച്ചത് തന്റെ വലിയ സ്വപ്‌നസാക്ഷാത്കാരമാണെന്നും നിക് പറഞ്ഞു.

ആലാപനത്തിലും മികവ് തെളിയിച്ച പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് നിക് എന്നാണ് യുഗ്മഗാനം പുറത്തിറക്കുന്നതെന്ന് അഭിമുഖത്തിനിടെ അവതവരകന്‍ നിക്കിനോട് ചോദിച്ചു. തനിക്കറിയില്ലെന്നായിരുന്നു നിക്കിന്റെ മറുപടി.

പ്രിയങ്ക മകച്ച ഗായികയാണ്. അവള്‍ ഇപ്പോള്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിട്ട ജീവിതം നയിക്കുന്നു. വിവിധയിടങ്ങിലേക്കായി യാരതകളും നടത്തുന്നു. ഞങ്ങള്‍ സംയുക്തമായി ഒരുക്കിയ മനോഹര ഗാനം ഞങ്ങളുടെ മകള്‍ മാള്‍ട്ടിയാണെന്നു ഞാന്‍ കരുതുന്നു നിക് ജൊനാസ് ചിരിയോടെ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW