Thursday, March 12, 2026 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 09.06 AM

കെപിസിസി പുന:സംഘടന ഉടന്‍ ; കെ.സുധാകരനെ മാറ്റിയേക്കും, ആന്റോ ആന്റണിക്ക് കൂടുതല്‍ സാധ്യത

uploads/news/2025/05/778914/k-sudhakaran-11.gif

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയേക്കും. പകരം ആന്റോആന്റണിയെ അദ്ധ്യക്ഷനാക്കിയേക്കും. കെപിസിസി അദ്ധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണിജോസഫിന്റെ പേര് കെ.സുധാകരന്‍ മുമ്പോട്ട് വെച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെപിസിസി ഭാരവാഹികളില്‍ മാറ്റം ഉണ്ടാക്കുന്നത്.

കെപിസിസി പൂര്‍ണ്ണമായും പുന:സംഘടിപ്പിച്ചേക്കുമെന്നും വിവരമുണ്ട്്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കാനാണ് ആലോചന. അതേസമയം ഇക്കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും രാഹുല്‍ഗാന്ധിയും ചേര്‍ന്ന് തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ സുധാകരനുമായി നേതാക്കള്‍ ചര്‍ച്ച നടത്തയിരുന്നതായിട്ടാണ് സൂചന. നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതില്‍ നടന്നോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം സുധാകരനെതിരേ പാര്‍ട്ടിയില്‍ നിന്നും പരാതികള്‍ കൂടിയിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നാല്‍ വരാനിരിക്കുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഇക്കാര്യം സാധ്യമാകു എന്നതാണ് പ്രധാനമായും പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന പൊതുവികാരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW