Wednesday, March 11, 2026 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 05.09 PM

17 വര്‍ഷമായി ഞങ്ങളൊന്നിച്ചിട്ട്, വിശ്വസിക്കാനാവുന്നില്ല: വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി രാഹുല്‍ രാജ്

and, wedding
photo-www.instagram.com/rahulrajmusic/

മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ് രാഹുല്‍ രാജ്. 17-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍ രാജ്.

17 വര്‍ഷമായി ഞങ്ങളൊന്നിച്ചിട്ട്, വിശ്വസിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. മകള്‍ക്ക് 13 വയസായി ഇപ്പോള്‍. എന്റെ എക്സ്ട്രന്‍സിറ്റി സഹിക്കുന്നതിന് നന്ദി, ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. ജര്‍മ്മന്‍കാരിയായ മിറിയം ആണ് രാഹുലിന്റെ ജീവിതസഖി.

നിരവധി ഹിറ്റ് പാട്ടുകളൊരുക്കിയ സംഗീത സംവിധായകനാണ് രാഹുല്‍ രാജ്. ഛോട്ടാ മുംബൈ. അണ്ണന്‍ തമ്പി, ഋതു, ബാച്ചിലര്‍ പാര്‍ട്ടി, കോഹിനൂര്‍, എസ്ര, ദ പ്രീസ്റ്റ്, ആറാട്ട്, മരക്കാര്‍ തുടങ്ങിയ സിനിമകള്‍ക്ക് രാഹുല്‍ പാട്ടുകളും പശ്ചാത്തല സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW