Wednesday, March 11, 2026 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 01.29 PM

തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുകയാണ് , ഉയിർത്തെഴുന്നേൽക്കാനുള്ള സമയമാണിത്: റിമി ടോമി

her, ready

ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. പിന്നീട് അവതാരകയായും അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജായുമൊക്കെ മലയാളികളുടെ മനസില്‍ ഇടം പിടിക്കാൻ റിമിക്ക് കഴിഞ്ഞു.ഇക്കാലയളവിനിടെ റിമി ടോമിയുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. വണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കുന്ന റിമി ഫിറ്റ്നെസിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

റിമിയുടെ ട്രാൻസ്ഫൊർമേഷൻ പലർക്കും പ്രചോദനമായിട്ടുണ്ട്. വർക്കൗട്ടിനൊപ്പം കർശന ഡയറ്റിം​ഗുമുള്ളയാളാണ് റിമി ടോമി. കുറച്ച് കാലമായി വർക്കൗട്ടുകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു റിമി ടോമി. വീണ്ടും ഫിറ്റ്നെസിലേക്ക് ശ്രദ്ധ കൊടുക്കാനൊരുങ്ങുന്ന റിമി തന്റെ പുതിയെ ട്രെയിനർക്കൊപ്പം പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ ഫിറ്റ്നെസ് ഏകദേശം ആറ് വർഷം മുമ്പാണ് തുടങ്ങിയത്. ദെെനം ദിന ജീവിതത്തിൽ എന്നെ ആവേശഭരിതയാക്കുന്ന കാര്യം ഇതാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. 2019 ലാണ് എന്റെ ഫിറ്റ്നെസ് യാത്ര ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ശാരീരികമായി എന്നിൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങി. (പൂർണ ഹൃദയത്തോടെ ഒരു യാത്ര ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ഫലങ്ങൾ കാണാൻ കഴിയും).

എല്ലാ ദിവസവും സ്വയം കൂടുതൽ മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവും ശ്രദ്ധയോടെയുള്ള ഭക്ഷണവും മാറ്റങ്ങൾക്ക് കാരണമായി. അടുത്തിടെ എനിക്ക് തുടരെ പരിക്കുകൾ പറ്റുന്നത് വരെ സു​ഗമമായിരുന്നു. ഒരുപക്ഷെ കഠിനമായ ഘട്ടമായിരിക്കാം. എല്ലാത്തിലുമുപരി ജീവിതം ഒരു റോളർ കോസ്റ്റർ ആണ്. നിങ്ങൾ പൂർണമായും മുഴുകിയിരിക്കുമ്പോൾ പരിക്ക് പറ്റുന്നത് ​ഗെയിമിന്റെ ഭാ​ഗമാണ്. എന്നിരുന്നാലും ശ്രദ്ധയോടെ ഭക്ഷണം കഴിച്ചു.

ഒരു താഴ്ചയുള്ള ഘട്ടത്തിലൂടെ കടന്ന് പോയ ശേഷം റീ സ്റ്റാർട്ട് ചെയ്യാൻ ഞാൻ തയ്യാറാണ്. വിട്ടുകളയൽ എന്റെ ഡിക്ഷ്നറിയിലില്ല. ഇത്തവണ തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുകയാണ്. ഉയിർത്തെഴുന്നേൽക്കാനുള്ള സമയമാണിത്. അകത്തും പുറത്തും ശക്തയാകാനുള്ള സമയം. ഹെൽത്ത് ആന്റ് ഫിറ്റ്നെസിൽ പുതിയൊരു അധ്യായത്തിലേക്ക് ഞാൻ കടക്കുകയാണ്. യഷ്മീൻ ചൗഹാനൊപ്പം ഈ ജേർണി ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഫിറ്റ്നെസ് കോച്ചിം​ഗിൽ 28 വർഷത്തെ അനുഭവ സമ്പത്ത് തന്റെ ട്രെയിനർക്കുണ്ടെന്ന് റിമി ടോമി പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW