Friday, March 13, 2026 Last Updated 32 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 10.40 AM

അങ്ങനെയല്ല ദാ... ഇങ്ങനെ! കുട്ടിയാനയെ പുല്ലു തിന്നാന്‍ പഠിപ്പിക്കുന്ന അമ്മയാന, വീഡിയോ ഏറ്റെടുത്ത് നെറ്റീസണ്‍സ്

mother, elephant, teach,, calf, eat, grass

ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളില്‍ മുനപന്തിയിലാണ് കുട്ടിയാനകള്‍. ഈ കുട്ടിയാനകള്‍ക്ക് ജീവിതപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അമ്മയാനകളാണ്. പല കാര്യങ്ങളും നേരിട്ട് കാണിച്ചുകൊടുക്കുകയും അനുഭവിച്ചറിയാനും സഹായിക്കുന്നു. അത്തരത്തില്‍ ഒരു കുട്ടിയാനയ്ക്ക് പുല്ല് എങ്ങനെ പറിച്ചുതിന്നാം എന്ന് പഠിപ്പിക്കുന്ന അമ്മയാനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഐഎഫ്എസ് ഓഫിസറായ പര്‍വീണ്‍ കസ്വാനാണ് വിഡിയോ പങ്കുവച്ചത്.

പച്ചപ്പുല്ല് തുമ്പിക്കൈ കൊണ്ട് പറിച്ച് കാലില്‍ തലങ്ങുംവിലങ്ങും അടിച്ചു. ഒരുതരി മണ്ണുപോലും വായ്ക്കകത്ത് പോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെയെന്ന് പര്‍വീണ്‍ കുറിച്ചു. പുല്ലിലെ മണ്ണെല്ലാം കളഞ്ഞ് വായ്ക്കകത്താക്കി. വീണ്ടും അതേ സ്പീഡില്‍ പുല്ല് പറിക്കാന്‍ തുടങ്ങി. ഇതെല്ലാം കുട്ടിയാന നിരീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രാക്ടിക്കല്‍ ക്ലാസ് കുട്ടിക്ക് ഉപയോഗപ്രദമാകുമെന്ന് വിഡിയോ കണ്ടവര്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW