Saturday, March 14, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 10.30 AM

എന്തൊരു ക്യൂട്ടാണ്! അമ്മയാനയെ നോക്കി വെള്ളം കുടിക്കാന്‍ പഠിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

baby, elephant, watch, mother, drinking, water

കുട്ടിയാനകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. elephantsofworld എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ മനോഹര വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കുട്ടിയാനയാണ് വീഡിയോയിലെ ഫോക്കസ്. തന്റെ അമ്മയേയും ചുറ്റുമുള്ള ആനകളേയും നോക്കി എങ്ങനെയാണ് ഒരു കുട്ടിയാന പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് എന്ന് കാണിക്കുന്ന വീഡിയോയാണിത്.

ഇതില്‍ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയെ നോക്കി എങ്ങനെയാണ് വെള്ളം കുടിക്കുന്നത് എന്ന് പഠിച്ചെടുക്കുന്നതാണ്. അമ്മയാന കുട്ടിയാനയുടെ തൊട്ടടുത്ത് നിന്നുകൊണ്ടാണ് തുമ്പിക്കയ്യില്‍ വെള്ളം കോരി കുടിക്കുന്നത്. അത് സസൂക്ഷ്മം നിരീക്ഷിച്ച് അതുപോലെ അനുകരിക്കാന്‍ നോക്കുന്ന കുട്ടിയാനയെ വീഡിയോയില്‍ കാണാം. അങ്ങനെ തന്നെ വെള്ളം കുടിക്കുന്നതും കാണാം. വളരെ കൗതുകത്തോടെയാണ് കുട്ടിയാന ഇതെല്ലാം ചെയ്യുന്നത്.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. കുട്ടിയാനയുടെ ക്യൂട്ട്‌നെസ്സിനെ പുകഴ്ത്താതിരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല എന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 'നമ്മുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിടര്‍ത്തുന്നതില്‍ പ്രകൃതി ഒരിക്കലും പരാജയപ്പെടാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. അതുപോലെ 'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്' എന്നും 'അമ്മയില്‍ നിന്നുമാണ് ശരിയായ പരിശീലനം ലഭിക്കുന്നത്' എന്നുമൊക്കെ ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW