Friday, March 13, 2026 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 11.51 AM

അവശനായ നിലയില്‍ കാട്ടാന: ക്ഷീണം മാറ്റാന്‍ പഴങ്ങളിലും ഭക്ഷണത്തിലും മരുന്ന് കലര്‍ത്തി നല്‍കി തമിഴ്‌നാട് വനംവകുപ്പ്

tamilnadu, elephant, rescue, coimabtore

കോയമ്പത്തൂര്‍: കൂത്താമണ്ടിപ്പിരിവില്‍ വനാതിര്‍ത്തിയിലെത്തിയ അവശനായ കാട്ടാനയ്ക്ക് ചികിത്സ നല്‍കി തമിഴ്‌നാട് വനംവകുപ്പ്. ക്ഷീണം മാറ്റാനായി പഴങ്ങളിലും ഭക്ഷണത്തിലും മരുന്ന് കലര്‍ത്തിയാണ് നല്‍കുന്നത്. മൂന്നുദിവസമായി ജനവാസമേഖലയിലും വനാതിര്‍ത്തിയിലുമായി അലയുകയായിരുന്നു. 20 വയസ്സ് പ്രായമുള്ള ആനയെക്കുറിച്ച് നാട്ടുകാരാണ് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ശരീരത്തില്‍ മുറിവുകളൊന്നുമില്ലെങ്കിലും ആന അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രത്യേകസംഘമാണ് ആനയെ നിരീക്ഷിച്ചുവരുന്നത്. കൊടുക്കുന്ന ഭക്ഷണമെല്ലാം കൃത്യമായ സമയത്ത് കഴിക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാകുന്നുണ്ട് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചാല്‍ മയക്കുവെടിവച്ച് പിടികൂടി പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. ആനയെ തേടി മറ്റ് ആനക്കൂട്ടം വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വനപാലകസംഘം മേട്ടുപാളയത്ത് തുടരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW