-->
സുപ്രിയയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. ചലച്ചിത്ര നിര്‍മ്മാതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോനുമായി ഒന്നിച്ചുളള ജീവിതം 14 വര്‍ഷം മുമ്പാണ് പൃഥ്വിരാജ് ആരംഭിച്ചത്. 2011 ഏപ്രില്‍ 25 നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് ബിബിസി ഇന്ത്യയിലെ റിപ്പോട്ടറായിരുന്നു സുപ്രിയ.
തങ്ങളുടെ 14 ാം വിവാഹവാര്‍ഷികദിനത്തില്‍ തന്റെ ജീവിതപങ്കാളിക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൃഥ്വി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ആശംസയ്ക്കൊപ്പം ഇരുവരും ചേര്‍ന്നുനില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.1‘4 വര്‍ഷങ്ങള്‍, വിവാഹവാര്‍ഷികാശംസകള്‍ പങ്കാളീ ’എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം പ്രണയത്തെ സൂചിപ്പിക്കുന്ന ചുവന്ന ഹൃദയത്തിന്റെ മൂന്ന് ഇമോജികളുമുണ്ട്. നിരവധി പേരാണ് കമന്റ് ബോക്‌സില്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
സുപ്രിയയും പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഹാപ്പി 14 ത്ത് ആനിവേഴ്‌സറി ’എന്നാണ് പൃഥ്വിക്കൊപ്പമുളള മനോഹരചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിച്ചെത്തുന്നത്.