Wednesday, March 11, 2026 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 01.33 PM

' 13-ാം വയസ്സില്‍ പ്രമേഹം സ്ഥിരീകരിച്ചപ്പോള്‍- വൈകാരിക കുറിപ്പുമായി നിക് ജൊനാസ്; പിന്തുണയറിയിച്ച് പ്രിയങ്ക ചോപ്ര

at, doors
photo-www.instagram.com/nickjonas/

13ാം വയസ്സിൽ പ്രമേഹം സ്ഥിരീകരിച്ചതിനെക്കുറിച്ചോർത്തെടുത്ത് ഗായകൻ നിക് ജൊനാസ്. വർഷങ്ങളായുള്ള തന്റെ പോരാട്ടത്തിലൂടെ ഇപ്പോൾ ആശ്വാസം കണ്ടെത്താൻ കഴിയുന്നുണ്ടെന്നും എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോപോകുന്നുവെന്നും ഗായകൻ പറ‍ഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് നിക് ആരോഗ്യ നിലയെകുറിച്ച് മനസ്സു തുറന്നത്. ‘13ാം വയസ്സിൽ ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചപ്പോൾ, എന്റെ സ്വപ്നങ്ങളുടെ വാതിൽ ആരോ അടച്ചുപൂട്ടിയെന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഇപ്പോൾ വേദികളിൽ നിന്നു വേദികളിലേക്കു നീങ്ങുമ്പോൾ, തിരികെ പോയി പഴയ എന്നോടു ചില കാര്യങ്ങൾ പറയാൻ തോന്നുന്നു. ഞാൻ സങ്കൽപിച്ചതിനേക്കാളേറെ ഭംഗിയായി എന്റെ ജീവിതം ഇപ്പോൾ മുന്നോട്ടു നീങ്ങുകയാണെന്നു വേണം എനിക്ക് ആദ്യം പഴയ എന്നോടു പറയാൻ.

പ്രമേഹത്തിന് എന്നെ പിന്നോട്ടു വലിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ഗ്ലൂക്കോസ് ലെവൽ എന്താണെന്ന് തത്സമയം ഫോണിലോ വാച്ചിലോ നോക്കി ഞാൻ മനസ്സിലാക്കുന്നു. അക്കാര്യങ്ങൾ എന്റെ കുടുംബത്തോടും സംഘാംഗങ്ങളോടും പങ്കുവയ്ക്കുന്നുമുണ്ട്. എന്റെ പ്രമേഹം നിയന്ത്രിക്കാനും സ്വപ്നത്തിൽ പോലും സാധ്യമാകില്ലെന്നു കരുതിയ കാര്യങ്ങൾ നേടിയെടുക്കാനും സാധിക്കുന്നു’, നിക് ജൊനാസ് കുറിച്ചു.

നിക്കിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണു ചർച്ചയായത്. പിന്നാലെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. നിക്കിനെറ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും കമന്‍റ് രേഖപ്പെടുത്തി. കണ്ണുകളിൽ ഹാർട്ട് ഉള്ള ഇമോജി കമന്റായി ചേർത്താണ് പ്രിയങ്ക നിക്കിനോടുള്ള സ്നേഹവും പിന്തുണയും വ്യക്തമാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW