Wednesday, March 11, 2026 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 01.05 PM

ചുവന്ന സാറ്റിന്‍ ഫ്രോക്കില്‍ സിംപിള്‍ ലുക്കില്‍ ശ്രേയ ഘോഷാല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

shreya, gown
photo-www.instagram.com/shreyaghoshal/

ഗായിക ശ്രേയ ഘോഷാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ചുവന്ന സാറ്റിന്‍ ഫ്രോക്കില്‍ സിംപിള്‍ ആയാണ് ഗായിക തിളങ്ങിയത്. മറ്റ് അലങ്കാര വസ്തുക്കളൊന്നുമില്ലാത്ത ഫ്രോക്കില്‍ സാറ്റിന്‍ ഫാബ്രിക് കൊണ്ടുതന്നെ ആകര്‍ഷണീയമായ ഡിസൈനുകള്‍ ചെയ്തിരിക്കുന്നു. സ്ലീവ്‌സില്‍ റോസാപ്പൂക്കള്‍ പോലെ ഫാബ്രിക് തുന്നിച്ചേര്‍ത്തിരിക്കുന്നു. സെമി ഓഫ് ഷോല്‍ഡര്‍ മാതൃകയിലാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഫ്രോക്കിന്റെ മുകള്‍ ഭാഗത്തായി ലെയേഡ് ഡിസൈന്‍ നല്‍കിയിരിക്കുന്നു.

ഓപ്പണ്‍ ഹെയര്‍സ്‌റ്റൈല്‍ ആണ് ശ്രേയ ഘോഷാല്‍ തിരഞ്ഞെടുത്തത്. വസ്ത്രത്തിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുളള ലളിതമായ ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. മിനിമല്‍ മേക്കപ്പില്‍ തിളങ്ങിയ ശ്രേയയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW