Wednesday, March 11, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 02.05 PM

' ഈ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനം ' : ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ലക്ഷ്മി പ്രമോദ്

lovely, her
photo-www.instagram.com/laxmi_azar/

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സമൂഹമാധ്യമത്തിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ലക്ഷ്മിക്ക് മകന്‍ ജനിച്ചത്. അസറും ലക്ഷ്മിയും പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് അസറിന് പിറന്നാളാശംസ അറിയിച്ചുള്ള പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

എന്റേത് എന്ന് ഞാന്‍ വിളിക്കുന്ന മനുഷ്യന്‍. ഇന്ന് നിങ്ങളുടെ പിറന്നാളാണ്. ഈ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. കൊടുങ്കാറ്റായാലും മഴയായാലും വെയിലായാലും എല്ലാ സമയത്തും എനിക്കൊപ്പം നടന്നിട്ടുള്ള ആളാണ് നിങ്ങള്‍. എന്റെ നല്ല സമയത്തും, ഏറ്റവും മോശം അവസ്ഥയിലും കൂടെ നിന്ന ആളാണ്. എല്ലായ്‌പ്പോഴും ഒരുപോലെ എന്നെ ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്.

ബുദ്ധിമുട്ടുകള്‍ വന്നപ്പോഴും ഒന്നും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ല. നീയില്ലാതെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. ഭര്‍ത്താവ് എന്നതിനേക്കാളും കൂടുതലാണ് നീ എനിക്ക്. എന്റെ പങ്കാളിയും സന്തോഷവും സമാധാനവും എല്ലാം നീയാണ്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്നായിരുന്നു ലക്ഷ്മി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW