Wednesday, March 25, 2026 Last Updated 43 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 09.00 PM

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല

centre government, textbook

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കാനുള്ള NCERT തീരുമാനത്തില്‍ പ്രതിഷേധം നേരത്തെ രേഖപ്പെടുത്തിയിരുന്നു. യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല.

ഹിന്ദി പേര് നല്‍കിയത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്. എന്നാല്‍ വിഷയത്തില്‍ യാതൊരു പരിഹാര നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന് കത്തയച്ചു എന്നും മന്ത്രി അറിയിച്ചു.

അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്നു എന്‍ സി ഇ ആര്‍ ടി യോഗത്തില്‍ ഹിന്ദി പേരുകള്‍ മാറ്റണം എന്ന് ആവശ്യപ്പെടും എന്നും മന്ത്രി പറഞ്ഞു. പി എം ശ്രീയിലൂടെ കിട്ടുന്ന പണം ഉപേക്ഷിക്കേണ്ട കാര്യം ഇല്ലെന്നും അത് കേരളത്തിന് അവകാശപ്പെട്ട പണം ആണെന്നും മന്ത്രി പറഞ്ഞു.

Ads by Google
Saturday 19 Apr 2025 09.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW