Wednesday, March 11, 2026 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 10.56 AM

ഇഫ്ത്താറും നടത്തും മുസ്‌ളീങ്ങളെ തീവ്രവാദികളായും ചിത്രീകരിക്കും ; നടന്‍ വിജയ് യ്ക്ക് മുസ്‌ളീം സംഘടനയുടെ ഫത്‌വ

uploads/news/2025/04/776381/vijay.jpg

ചെന്നൈ: ഇഫ്ത്താര്‍ വിരുന്നും മറ്റും വിവാദമായതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്ന തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് എതിരേ ഫത്‌വ പുറപ്പെടുവിച്ച് ഓള്‍ ഇന്ത്യ മുസ്‌ളീം ജമാഅത്ത്. മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചതിനും അദ്ദേഹത്തിന്റെ ഇഫ്താര്‍ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പേരിലുമാണ് എഐഎംജെ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ഫത്വ പുറപ്പെടുവിച്ചത്.

മുസ്ലീങ്ങള്‍ നടനെ പിന്തുണയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് മുസ്‌ളീങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ തന്നെ തന്റെ സിനിമകളില്‍ തീവ്രവാദികളായി മുസ്‌ളീങ്ങളെ നിഷേധാത്മകമായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു. ഇതിന് പുറമേ അദ്ദേഹം നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ ചൂതാട്ടക്കാരെയും മദ്യപന്മാരെയും ക്ഷണിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ തന്നെ അദ്ദേഹത്തോട് മുസ്‌ളീം സമുദായത്തിന് വലിയ വിദ്വേഷം ഉണ്ടെന്നും അതുകൊണ്ട് മുസ്‌ളീങ്ങള്‍ നടനൊപ്പം നില്‍ക്കരുതെന്നും ഫത്‌വ പുറപ്പെടുവിച്ചതായും പറഞ്ഞു.

മുസ്ലീം സമൂഹത്തില്‍ നിന്നുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി വിജയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേന്ദ്രത്തില്‍ നിന്ന് വൈ-കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ടുവെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് നായകനായ 'കത്തി', 'ബീസ്റ്റ്' സിനിമകളില്‍ മുസ്ലീങ്ങളെ മോശമായി കാണിച്ചതിനാല്‍, മുസ്ലീങ്ങളില്‍ നിന്ന് നടന് ഭീഷണി നേരിടേണ്ടിവരുമെന്ന് വിജയും ടിവികെയും കരുതുന്നു. അതുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സംരക്ഷണം തേടിയതായി വിസികെ വക്താവ് വണ്ണിഅരസു പറഞ്ഞു.

അതേസമയം ടിവികെയും സഖ്യകക്ഷിയായ തമിഴ്നാട് മുസ്ലിം ലീഗും ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു, മുസ്ലീങ്ങള്‍ക്കും ടിവികെയ്ക്കും ഇടയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഡിഎംകെയും സഖ്യകക്ഷികളും നടത്തിയ രാഷ്ട്രീയ തന്ത്രമാണിതെന്നാണ് അവര്‍ പറയുന്നത്.

Ads by Google
Thursday 17 Apr 2025 10.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW