Thursday, March 12, 2026 Last Updated 32 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 01.06 PM

വിജയ് യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് കമ്മിറ്റി ചിത്രം ഇന്ന് കാണില്ല; കാരണം ഇതാണ്

vijay

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കാണുമെന്നായിരുന്നു സിബിഎഫ്സി റിവൈസിം​ഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നാണ് വിശദീകരണം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിംഗ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ന് മുടങ്ങിയ സ്ക്രീനിംഗ് ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ സൂചനകൾ ഒന്നുമില്ല.

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് റിലീസ് നീളും എന്നുള്ളതാണ് ജനനായകന് മുൻപിലെ ഇപ്പോഴത്തെ പ്രതിസന്ധി.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Ads by Google
Monday 09 Mar 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW