Thursday, March 12, 2026 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 02.02 PM

‘വിജയ്-തൃഷ ചിത്രം പങ്കിട്ട് പിന്തുണയുമായി എക്സ് പോസ്റ്റ്; വിവാദമായതോടെ ‘നിയമവിരുദ്ധമായ ബന്ധങ്ങളെ പിന്തുണയ്ക്കുന്നു എന്നല്ല അതിനര്‍ത്ഥം’ എന്ന വിശദീകരണവുമായി സംവിധായകന്‍

കിംവദന്തികൾക്കിടയിലും പരസ്യമായി ഒരു വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ വിജയ്‌യുടെയും തൃഷയുടെയും ഒന്നിച്ച് നിൽക്കുന്ന ചിത്രം പങ്കിട്ട് സംവിധായകന്‍ മോഹൻ ജി. ക്ഷത്രിയൻ പിന്തുണ കുറിച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്റ് വിവാദമായതോടെ വിശദീകരണ കുറിപ്പ് പങ്കിടുകയാണ് മോഹന്‍.
Vijay, Trisha Krishnan, Director Mohan G Kshatriyan
Director Mohan G Kshatriyan clarifies his viral 'guts' remark about Vijay (Image Source: Instagram)

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആദ്യം താരത്തിന്റെ രാഷ്ട്രീയപ്രവേശനമാണ് വാര്‍ത്തകളില്‍ നിറ​ഞ്ഞതെങ്കില്‍ പിന്നീട് വന്നത് താരം തന്റെ സിനിമാജീവിതം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ പോകുന്നു എന്നതായിരുന്നു. എന്നാലതിനു പിന്നാലെ വന്ന വാര്‍ത്തയാണ് ആരാധകരെ ഏറെ ഞെട്ടിച്ചത്. വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു എന്നതായിരുന്നു അത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിൽ സംഗീത ഉന്നയിച്ച പ്രധാന ആരോപണം.
വിവാഹമോചനക്കേസ് പരിഗണനയില്‍ നില്‍ക്കുമ്പോഴാണ് ഇക്ക​ഴിഞ്ഞ ദിവസം വിജയ് നടി തൃഷയ്‌ക്കൊപ്പം ചെന്നൈയിൽ നടന്ന ഒരു വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിനെത്തുടര്‍ന്ന് ഇവരുടെ ഓഫ്‌സ്ക്രീൻ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവരുകയാണ്. ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും പിന്തുണച്ച് പോസ്റ്റിട്ടവരും കുറവല്ല.
അക്കൂട്ടത്തില്‍ ഒരാളായിരുന്നു സംവിധായകൻ മോഹൻ ജി. ക്ഷത്രിയൻ. വിജയ്‌യിനെ പിന്തുണച്ചുകൊണ്ടായിരുന്നു മോഹന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്. കിംവദന്തികൾക്കിടയിലും പരസ്യമായി ഒരു വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ വിജയ്‌യുടെയും തൃഷയുടെയും ഒന്നിച്ച് നിൽക്കുന്ന ചിത്രവും മോഹന്‍ പങ്കിട്ടിരുന്നു. എന്നാൽ ഈ പോസ്റ്റ് പിന്നീട് വിവാദമാകുകയും മോഹനെതിരെ വലിയ വിമർശനങ്ങള്‍ ഉയരുകയും ചെയ്തു.
ഇപ്പോഴിതാ താൻ എന്താണ് പറഞ്ഞത് എന്നത് സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മോഹൻ ജി. ക്ഷത്രിയൻ. പോസ്റ്റ് വിവാദമാകുകയും പലരും അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് മോഹന്‍ വിശദീകരണവുമായി എത്തിയത്. വിവാഹേതര ബന്ധത്തെ പിന്തുണയ്ക്കുക എന്നതല്ല തന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം അതിനെ നേരിടാനുള്ള വിജയ്‌യുടെ തീരുമാനത്തിനെതിരെയാണ് തന്റെ പരാമർശമെന്നും ‘ധൈര്യം’ എന്ന തന്റെ പരാമർശം സൂചിപ്പിക്കുന്നത് വിജയ് കിംവദന്തികളെ സ്വയം നേരിടുന്നനതിനെ കുറിച്ചാണെന്നും വ്യക്തിപരമായ തീരുമാനങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചല്ലെന്നും മോഹന്‍ കുറിച്ചു.
‘‘ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് അവർ അദ്ദേഹത്തിന് (വിജയ്) എതിരായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. അതെല്ലാം അദ്ദേഹം തന്റേതായ ശൈലിയിൽ തകർത്തു. ആ ധൈര്യത്തെയാണ് ഞാൻ അഭിനന്ദിച്ചത്. നിയമവിരുദ്ധമായ ബന്ധങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അർഥം. അത് നിങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്? പതിവ് പോലെ വ്യാജ ആഖ്യാനങ്ങളിൽ വീഴുന്നത് തുടരുക....’’ എന്നായിരുന്നു മോഹന്റെ പുതിയ പോസ്റ്റ്. ഒരു വിമർശന കമന്റ് പങ്കുവെച്ചുകൊണ്ടാണ് മോഹൻ തന്റെ ഭാഗം വിശദീകരിച്ചത്.

ഊഹാപോഹങ്ങൾക്ക് ‘സ്വന്തം ശൈലിയിൽ’ വിജയ് മറുപടി നൽകിയെന്നും സാഹചര്യത്തെ തുറന്നു നേരിടാൻ നടന് ‘ധൈര്യമുണ്ടെന്നു’മാണ് മോഹന്‍ പോസ്റ്റിൽ കുറിച്ചത്. ‘‘നടൻ വിജയ് സാർ എല്ലാവർക്കും തന്റേതായ രീതിയിൽ മറുപടി നൽകുകയും എല്ലാ കിംവദന്തികളേയും അവസാനിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അതിനുള്ള ധൈര്യമുണ്ട്....’’ എന്നാണ് വിജയ്‌യുടേയും തൃഷയുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻ ജി. ക്ഷത്രിയൻ ആദ്യം എക്‌സിൽ കുറിച്ചത്. എന്നാല്‍ നിരവധി ഉപയോക്താക്കൾ മോഹന്‍ വിവാഹേതര ബന്ധത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ചു. സാംസ്കാരിക മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു സംവിധായകനെന്ന നിലയിൽ മുമ്പ് മോഹനെ ബഹുമാനിച്ചിരുന്നുവെങ്കിലും ഈ പരാമർശത്തിൽ നിരാശ തോന്നിയെന്നും ചിലര്‍ കുറിച്ചു. ദ്രൗപതി, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ ജി. ക്ഷത്രിയൻ.

മാർച്ച് 5 നാണ് നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ്‌യുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ചെത്തിയത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. വിജയ് യുടെ ഭാര്യ വിവാഹമോചനത്തിന് നല്‍കിയിട്ടുള്ള ഹർജിയിൽ താരത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. വർഷങ്ങളായി ഇരുവരും തമ്മിലുള്ള അടുപ്പം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും വിജയ്‌യും തൃഷയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഹര്‍ജിയിലെ ഈ വാക്കുകള്‍ ആക്കം കൂട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW