Wednesday, March 25, 2026 Last Updated 45 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 06.43 PM

ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായിരുന്ന യുവതി ലൈംഗികപീഡനത്തിനിരയായ സംഭവം; സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍

national commision

ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ ആറിനാണ് യുവതി വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത ആശുപത്രി അധികൃതര്‍ അറിയിച്ചു.

ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമില്‍ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഏപ്രില്‍ ആറിനാണ് വെന്റിലേറ്ററില്‍ കഴിയവെ ലൈംഗിക പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പോലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Ads by Google
Wednesday 16 Apr 2025 06.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW