Thursday, March 12, 2026 Last Updated 28 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 03.37 PM

സാംസങ് ഗാലക്‌സി എക്‌സ്‌കവര്‍7 പ്രോ പുറത്തിറങ്ങി ; ഫോണിനെ കുറിച്ച് അറിയാം

phone

സാംസങ്ങിന്റെ പുതിയ റഗ്ഗ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. സാംസങ് ഗാലക്‌സി എക്‌സ്‌കവര്‍7 പ്രോ (Samsung Galaxy XCover7 Pro) എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര്. മികച്ച ഫീച്ചറുകള്‍ അടങ്ങുന്ന ഒരു ഫോണ്‍ എന്നതിലപ്പുറം ഏത് പ്രതികൂല സാഹചര്യത്തിലും പേടിയില്ലാതെ കൈകാര്യം ചെയ്യാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയിലാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. സാംസങ് ഗാലക്സി എക്‌സ്‌കവര്‍7 പ്രോയ്ക്ക് യൂറോപ്പില്‍ 609 യൂറോ (ഏകദേശം 59,290 രൂപ) ആണ് വില, 2025 ഏപ്രില്‍ 28 മുതല്‍ തിരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളില്‍ ഈ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിത്തുടങ്ങും. തുടര്‍ന്ന് 2025 മെയ് 8 മുതല്‍ യുഎസിലും ഇത് വില്‍പ്പനയ്ക്ക് എത്തും.

6.6 ഇഞ്ച് (2400 x 1080 പിക്‌സലുകള്‍) FHD+ 120Hz LCD സ്‌ക്രീന്‍, 20:9 ആസ്പക്ട് റേഷ്യോ, വെറ്റ് ടച്ച്, ഗ്ലൗ മോഡ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് ഈ സാംസങ് ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 6GB റാം, 128GB സ്റ്റോറേജ്, മൈക്രോ-SD കാര്‍ഡ് വഴി 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ UI-7 ല്‍ ആണ് പ്രവര്‍ത്തനം.

f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവയാണ് ഇതിലെ റിയര്‍ പാനലില്‍ ഉള്ളത്. ഫ്രണ്ടില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13MP സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. സാംസങ് നോക്സ് വോള്‍ട്ട്, eSE ഉള്ള സാംസങ് നോക്സ്, ടോപ്പ് കീയും എക്‌സ്‌കവര്‍ കീയും വഴിയുള്ള കസ്റ്റമൈസേഷന്‍ എന്നിവയും ഈ സാംസങ് ഫോണിലുണ്ട്. ഡ്യുവല്‍ സിം (നാനോ + eSIM), 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5G SA / NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, ടൈപ്പ്-C USB 3.2, POGO പിന്‍ (ചാര്‍ജ് ചെയ്യുന്നതില്‍ മാത്രം), NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. IP68 റേറ്റിങ്, യുഎസ് മിലിട്ടറി സ്റ്റാന്‍ഡേര്‍ഡ് MIL-STD-810H, ഉപയോക്താവിന് മാറ്റിസ്ഥാപിക്കാവുന്ന 4,350mAh ബാറ്ററി എന്നീ ഫീച്ചറുകളും സാംസങ് ഗാലക്സി എക്‌സ്‌കവര്‍7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. 168.6 79.9 x 10.mm വലിപ്പവും 240 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

Ads by Google
Ads by Google
TRENDING NOW