Sunday, March 15, 2026 Last Updated 43 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 03.36 PM

ഓപ്പോ K13 5ജി ഇന്ത്യന്‍ വിപണിയിലേക്ക് ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

india

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഇഷ്ട സീരീസാണ് ഓപ്പോ K സീരീസ്. കഴിഞ്ഞ വര്‍ഷത്തെ ഓപ്പോയുടെ K12 സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിന്റെ പിന്‍ഗാമിയായി അതിനെക്കാള്‍ മികച്ച ഫീച്ചറുകള്‍ സഹിതം ഇപ്പോള്‍ പുതിയ ഓപ്പോ കെ13 5ജി എത്താന്‍ പോകുന്നു. ഓപ്പോ K13 5ജി (OPPO K13 5G ) ഏപ്രില്‍ 21 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.

LPDDR4X റാമിന്റെയും UFS 3.1 സ്റ്റോറേജിന്റെയും അകമ്പടിയോടെ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 മൊബൈല്‍ പ്ലാറ്റ്ഫോം കരുത്താക്കിയാണ് ഓപ്പോ കെ13 5ജി എത്തുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഈ ഫോണ്‍ 790,000+ AnTuTu സ്‌കോര്‍ നേടിയതായി കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, 5700mm² വേപ്പര്‍ ചേമ്പറും കൂളിംഗിനായി 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഇതിലുണ്ടെന്ന് ഓപ്പോ വ്യക്തമാക്കിയിട്ടുണ്ട്.
ലോഞ്ചിന് ശേഷം ഇത് ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ലഭ്യമാകും. ഏകദേശം 17,000 രൂപ പ്രാരംഭ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1200 നിറ്റ്സ് വരെ ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്നസുള്ള 6.67 ഇഞ്ച് FHD+ 120Hz AMOLED ഫ്‌ലാറ്റ് സ്‌ക്രീന്‍ ആണ് ഓപ്പോ K13 5ജിയില്‍ ഉണ്ടാകുക. വെള്ളമോ എണ്ണയോ ഉപരിതലത്തില്‍ പോലും സ്‌ക്രീന്‍ പ്രതികരിക്കാന്‍ അനുവദിക്കുന്ന ഒരു വെറ്റ് ടച്ച് മോഡും ഫോണില്‍ ഉണ്ട്. ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമാകും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ല്‍ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ സ്‌ക്രീന്‍ ട്രാന്‍സ്ലേറ്റര്‍, AI റൈറ്റര്‍, AI സമ്മറി ഉള്‍പ്പെടെ ഒട്ടനവധി എഐ ഫീച്ചറുകളും ഇതിലുണ്ട്. ക്യാമറ മികവ് മെച്ചപ്പെടുത്താന്‍ ക്യാമറയുമായി ബന്ധപ്പെട്ടും ഒരുപാട് എഐ ഫീച്ചറുകളുണ്ട്.

50MP മെയിന്‍ ക്യാമറ ഓപ്പോ K13 5ജിയില്‍ ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഡ്യുവര്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതില്‍ ഒരുക്കുക. AI ക്ലാരിറ്റി എന്‍ഹാന്‍സര്‍, AI അണ്‍ബ്ലര്‍, AI റിഫ്‌ലക്ഷന്‍ റിമൂവര്‍, AI ഇറേസര്‍ തുടങ്ങിയ AI ഫീച്ചറുകളും ക്യാമറ മികവിനായി ഇതില്‍ ഒരുക്കിയിട്ടുണ്ട്. 80W SuperVOOC ചാര്‍ജിംഗുള്ള 7000mAh ബാറ്ററിയാണ് ഓപ്പോ K13 5ജിയില്‍ ഉണ്ടാകുക എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. 30 മിനിറ്റിനുള്ളില്‍ ഫോണ്‍ 62% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ഓപ്പോ പറയുന്നു.

കൂടാതെ ഇതിലെ ബാറ്ററി അഞ്ച് വര്‍ഷം വരെ മികച്ച പെര്‍ഫോമന്‍സ് നിലനിര്‍ത്തുമെന്നും കമ്പനി പറയുന്നുണ്ട്. സ്റ്റീരിയോ സ്പീക്കറുകള്‍, IR ബ്ലാസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഓപ്പോ K13 5ജിയിലുണ്ട്. ഐസി പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തും. ഫോണ്‍ തിരശ്ചീനമായി പിടിക്കുമ്പോള്‍ സിഗ്‌നല്‍ ഡ്രോപ്പ് തടയാന്‍ രൂപകല്‍പ്പന ചെയ്ത ഗെയിം-എക്‌സ്‌ക്ലൂസീവ് ആന്റിന ലേഔട്ട് ഫോണിലുണ്ടെന്ന് കമ്പനി പറയുന്നു.

Ads by Google
Ads by Google
TRENDING NOW