Friday, March 13, 2026 Last Updated 18 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 02.43 AM

ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും:സമയം ഒന്ന് മുതല്‍ രണ്ട് വരെ

Death NEWS

കുവൈത്ത്‌സിറ്റി: ഹൃദയാഘാതം മൂലം മരണമടഞ്ഞ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഷാരോണ്‍ ജിജി സാമുവേലിന്റെ (16) മൃതദേഹം ഇന്ന്പൊതുദര്‍ശനത്തിന് വയക്കും.സബാഹ് മോര്‍ച്ചറിയില്‍ ഉച്ചയക്ക് ഒന്ന് മുതല്‍ രണ്ട് മണിവരെയാണ് സമയം.
ഇന്ന​ലെ രാവിലെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്ഫര്‍വാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഷാരോണ്‍ മരണമടഞ്ഞത് .
പത്തനംതിട്ട മേക്കൊഴൂര്‍ മോഡിയില്‍ ജിജി സാമുവേലിന്റെയും ആശയുടെയും മകളാണ്.സ്വകാര്യ കമ്പിനിയിലെ അക്കൗണ്ടന്റാണ് ജിജി.മാതാവ് -ആശ(ഫിസിയോറേറാപ്പിസ്റ്റ്-എംഒഎച്ച്).സഹോദരി-ആഷ്‌ലി-(എംബിബിഎസ് വിദ്യാര്‍ത്ഥിനി-ഫിലിപ്പീന്‍സ്).മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Ads by Google
Ads by Google
TRENDING NOW