-->
ശ്രീകൃഷ്ണപുരം: കഥകളി ആചാര്യനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് വരുന്ന കലാമണ്ഡലം കുട്ടികൃഷ്ണന്റെ അറുപതാം പിറന്നാള്‍ ആഘോഷമാണ് 'കൃഷ്ണാര്‍പ്പണം' എന്നപേരില്‍ മെയ് 9 10 തീയതികളില്‍ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.
നവരസം കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ഒന്‍പതിന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് പരിപാടി ആരംഭിക്കും. സാന്ദ്ര എസ് വാര്യരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് കെ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ദ്ഘാടനം നിര്‍വഹിക്കും.
നവരസം ട്രസ്റ്റ് രക്ഷാധികാരി ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നെടുമ്പള്ളി അഷ്ടമൂര്‍ത്തി നമ്പൂതിരി,കെ.ബി.രാജാനന്ദ് (കേരള കലാമണ്ഡലം പ്രവര്‍ത്തകസമിതി അംഗം),
സി രാജിക (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകൃഷ്ണപുരം),സി സുകുമാരന്‍ (വൈസ് പ്രസിഡണ്ട് ശ്രീകൃഷ്ണപുരം) എന്നിവര്‍ ആശംസകള്‍ നേരും. നവരസം ട്രസ്റ്റ് സെക്രട്ടറി സി സി ജയശങ്കര്‍ സ്വാഗതവും നവരസം ട്രസ്റ്റ് ട്രഷറര്‍ കെ എം ജിതേഷ് നന്ദി രേഖപ്പെടുത്തും.
തുടര്‍ന്ന് ,ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് 'മെഗാ പുറപ്പാട്' അരങ്ങേറും. കഥകളിയിലെ പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ 60 വേഷങ്ങള്‍ ശിഷ്യന്മാര്‍ ഒന്നിച്ച് ചേര്‍ന്ന് അണിനിരന്ന് ദൃശ്യ വിസ്മയംതീര്‍ക്കും.
ശനിയാഴ്ച രാവിലെ 9.30-ന് തോടയം.10.30-ന് സുഹൃദ്‌സംഗമം.ഉച്ചയ്ക്ക് രണ്ടിന് കഫകളിപ്പദക്കച്ചേരി.നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം പത്മശ്രീ ഡോ:കലാമണ്ഡലം ഗോപി ഉദ്ദ്ഘാടനം ചെയ്യും.പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി
മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന്, കലാമണ്ഡലം കുട്ടികൃഷ്ണന്റെ ഗുരുനാഥന്മാരായ പത്മശ്രീ ഡോ:കലാമണ്ഡലം ഗോപി, കലാമണ്ഡലം എം.പി.എസ് നമ്പൂതിരി,കലാനിലയം ബാലകൃഷ്ണന്‍,കല്ലുവഴി വാസു,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ എന്നിവരെ ആദരിക്കും.വൈകിട്ട് 7 മണിക്ക് മഹാഭാരതേതിഹാസത്തിലൂടെ കഥകള്‍ കഥകളിയായി അവതരിപ്പിക്കും.
ബകവധം,ദുര്യോധനവധം,കിര്‍മ്മീരവധം,കിരാതം,കല്യാണ സൗഗന്ധികം,കീചകവധം,ദുര്യോധനവധം,കര്‍ണ്ണ ശപഥം,ദുര്യോധനവധം എന്നീങ്ങനെ മഹാഭാരത കഥകള്‍ കോര്‍ത്തിണക്കിയുള്ള കഥകളിയും നടക്കും.
ശിഷ്യര്‍ക്ക് ഒപ്പം,സുഹൃത്തുക്കളും അഭ്യുദയകാക്ഷേികളും ചേര്‍ന്ന് വിപുലമായ
ഒരുക്കങ്ങളാണ് നടത്തി വരുന്നത്.കെസി.നാരായണന്‍(സ്വാഗതസംഘം ചെയര്‍മാന്‍),സി.സി.ജയശങ്കര്‍ (ജനറല്‍ കണ്‍വീനര്‍),സുധാകരന്‍ എം.എസ്.എന്‍(പ്രസിഡണ്ട്,നവരസം ട്രസ്റ്റ്),ദിനേശ് എരവിമംഗലം(ജോ:കണ്‍വീനര്‍),സുരേഷ് തോട്ടര (ജോ:കണ്‍വീനര്‍ പ്രോഗ്രം),എം.എം.സാവിത്രി(പ്രോഗ്രാം കണ്‍വീനര്‍)എന്നിവരുടെ നേത്യത്വത്തിലുള്ള സ്വാഗതസംഘവും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.