Wednesday, March 11, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 09.55 AM

'ഏറ്റവും പ്രിയപ്പെട്ടവളേ, വിവാഹ വാർഷിക ആശംസകൾ’ ; കുറിപ്പുമായി ജി. വേണുഗോപാല്‍

and, wife
photo-www.instagram.com/g.venugopal/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാല്‍. ഇപ്പോള്‍ 35- ാം വിവാഹവാർഷികദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍.

‘മുപ്പത്തിയഞ്ച് വർഷമായി, ഇപ്പോഴും ശക്തമായി തുടരുന്നു. ഓരോ വഴക്കിനും വാദപ്രതിവാദത്തിനും ശേഷം മികച്ച രീതിയിൽ തന്നെ മുന്നോട്ടു നീങ്ങാൻ സാധിക്കുന്നു. വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്കു വീണുപോകുന്നു. വീര്യം കൂടിയ വീഞ്ഞ് പോലെ വാർധക്യത്തിന്റെ ലഹരിയിലേക്കു പ്രവേശിക്കുന്നു. ഞങ്ങൾ കാലക്രമേണ കരുത്തരും മൂല്യമുള്ളവരുമായി മാറി. ഏറ്റവും പ്രിയപ്പെട്ടവളേ, 35ാം വിവാഹ വാർഷിക ആശംസകൾ’.– ഭാര്യ രശ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്‍റ് രേഖപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW