Wednesday, March 25, 2026 Last Updated 43 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 07.53 AM

കോവിഡ് ബാധിതയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ശിക്ഷ ഇന്ന് വിധിക്കും

uploads/news/2025/04/775328/ambu-driver.gif

പത്തനംതിട്ട; കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് നൗഫല്‍ പീഡിപ്പിച്ചത്.

കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.

കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍. 19കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലന്‍സ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു.

Ads by Google
Friday 11 Apr 2025 07.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW