Wednesday, March 25, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 03.28 PM

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ്; പാര്‍ട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്; കെ രാധാകൃഷ്ണന്‍ എം പി

k radhakrishnan

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ പാര്‍ട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എം പി. കേസില്‍ സാക്ഷിയാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാര്‍ട്ടിയില്‍ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് പണം സമാഹരിക്കാന്‍ ബാങ്കില്‍ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് സക്ഷിയാക്കാന്‍ ഇ ഡി തീരുമാനിച്ചത്.ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.കെ രാധാകൃഷ്ണന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടര വര്‍ഷത്തെ വിവരങ്ങളായിരുന്നു ഇ ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.ഈ കാലയളവില്‍ കരുവന്നൂര്‍ സഹകരണ ബാങ്കും സിപിഐഎം നടത്തിയ ഇടപാടുകളുടെ വിവരങ്ങളും രാധാകൃഷ്ണനില്‍ നിന്ന് ഇ ഡി ശേഖരിച്ചിട്ടുണ്ട്.

Ads by Google
Wednesday 09 Apr 2025 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW