Wednesday, March 25, 2026 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 01.09 PM

വീട്ടിൽ പ്രസവം നടത്തണമെന്നത് അന്ധവിശ്വാസം; ചിലര്‍ മതത്തില്‍ അനാചാരം ചേർക്കുന്നുവെന്ന് മുജാഹിദ് വനിതാ വിഭാ​ഗം

ആരോഗ്യ കേന്ദ്രങ്ങളെയാണ് പ്രസവത്തിനായി സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.
birth, home

മുജാഹിദ് വനിതാ വിഭാഗം വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. ആരോഗ്യ കേന്ദ്രങ്ങളെയാണ് പ്രസവത്തിനായി സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.

മതത്തില്‍ ചിലര്‍ അനാചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. മതപരമായ വിശ്വാസങ്ങളല്ല ഇക്കൂട്ടര്‍ പറയുന്നത്. അവരാണ് വാക്സിനും ആശുപത്രിയിലെ പ്രസവത്തിനുമെതിരായി പ്രചാരണം നടത്തുന്നത്. ഈ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അവരുടെ നിഗമനത്തിനനുസരിച്ചാണ് കാര്യങ്ങള്‍ പറയുന്നത്. ഇതിനെതിരെ സ്ത്രീകളില്‍ ബോധവത്കരണം നടത്തുമെന്നും വി സി മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.

മന്ത്രവാദം എന്നത് ഇസ്ലാമികമല്ലെന്നും രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും മറിയക്കുട്ടി പറഞ്ഞു. മന്ത്രവാദം പോലുള്ള കാര്യങ്ങൾക്കെതിരെയും ബോധവൽക്കരണം നടത്തുമെന്ന് മറിയക്കുട്ടി പ്രതികരിച്ചു.

Ads by Google
Wednesday 09 Apr 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW