Wednesday, March 25, 2026 Last Updated 49 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 05.12 PM

കൊച്ചിയിലെ തൊഴില്‍ പീഡനം;വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി

labor harassment

കൊച്ചിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ടാര്‍?ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇടപെട്ട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കൃത്യമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന കേരളത്തില്‍ പ്രാകൃതമായ നടപടിയാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പറഞ്ഞു.

ഇത്തരം നടപടികള്‍ ഒരുകാരണവശാലും അനുവദിക്കാന്‍ സാധിക്കില്ല. വിഷയം വളരെ ഗൗരവകരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തേടും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ്
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ കൊടിയ പീഡനം നേരിട്ടത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരെ കഴുത്തില്‍ നായ്ക്കളുടെ ബെല്‍റ്റ് ഇട്ട് നടത്തിക്കുകയും അസഭ്യം പറയുകയും അടിവസ്ത്രത്തില്‍ നിര്‍ത്തുകയും ചെയ്യുന്നത് പതിവാണ്.

Ads by Google
Saturday 05 Apr 2025 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW