Saturday, March 14, 2026 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 01.05 PM

ചാംപ്യന്‍സ് ട്രോഫിയില്‍ കൂടെ കണ്ട ആ നിഗൂഡവനിത കാമുകിതന്നെ ; ഒടുവില്‍ ശിഖര്‍ ധവാന്റെ സ്ഥിരീകരണം

uploads/news/2025/04/773792/dhawan.jpg

ഒരു 'നിഗൂഢ വനിത'യോടൊപ്പം പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായത് 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ആയിരുന്നു. സുന്ദരിയുടെ പശ്ചാത്തലം അന്വേഷിച്ച് പോയവര്‍ക്ക് അവര്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള സോഫി ഷൈന്‍ ആണെന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വിവരം കിട്ടുകയും ചെയ്തു. ദേ ഇപ്പോള്‍ ക്രിക്കറ്റ്താരം തന്നെ ബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ്. ധവാന്‍ ഒരു ബന്ധത്തിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി തോന്നുകയാണ്.

വൈറലായ ഒരു വീഡിയോയില്‍, ധവാനോട് ഒരു അവതാരകന്‍ തന്റെ കാമുകിയെക്കുറിച്ചും അവളുടെ പേരിനെക്കുറിച്ചും ചോദിക്കുന്നു. അവതാരകന്റെ ചോദ്യത്തെ ധവാന്‍ ആദ്യം ചെറുത്തെങ്കിലും, ഒടുവില്‍ അദ്ദേഹം പറയുന്നു: 'ഞാന്‍ ഒരു പേരും എടുക്കില്ല. പക്ഷേ മുറിയിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്റെ കാമുകി ആണ്.' ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാനൊപ്പമുണ്ടായിരുന്ന വ്യക്തിയുടെ അതേ രൂപഭാവമുള്ള ഒരു സ്ത്രീയിലേക്ക് ക്യാമറ പിന്നീട് ഫോക്കസ് ചെയ്യുന്നു.

2023 ഒക്ടോബറില്‍ ആയിരുന്നു മുന്‍ ഭാര്യ ഐഷ മുഖര്‍ജിയില്‍ നിന്ന് 39 കാരനായ ധവാന്‍ വിവാഹമോചനം നേടിയത്. എന്നാല്‍ മകന്‍ സോറവറിന്റെ സംരക്ഷണം നഷ്ടപ്പെട്ടു. സന്ദര്‍ശന അവകാശങ്ങളും വീഡിയോ കോളുകള്‍ വഴി ബന്ധപ്പെടാനുള്ള അനുവാദവും ലഭിച്ചെങ്കിലും, സോറവറിനെ കാണാനോ സംസാരിക്കാനോ ധവാന് കഴിഞ്ഞിട്ടില്ല. മകനെ കണ്ടിട്ട് രണ്ടു വര്‍ഷവും സംസാരിച്ചിട്ട് ഒരു വര്‍ഷവുമായെന്ന് താരം പറയുന്നു. 'എന്റെ മകന് ഇപ്പോള്‍ 11 വയസ്സായി, പക്ഷേ അവന്റെ ജീവിതത്തിലെ രണ്ടര വര്‍ഷമായി ഞാന്‍ അവനെ കണ്ടിട്ടില്ല,' അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW