Wednesday, March 11, 2026 Last Updated 45 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 12.05 PM

കൃത്രിമത്വം കണ്ടെത്തി നിയമനം റദ്ദാക്കി ; ബംഗാളിലെ 25,000 അദ്ധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കും പണി പോകും

uploads/news/2025/04/773782/supreme-court.jpg

ന്യൂഡല്‍ഹി: സെലക്ഷന്‍ പ്രക്രിയയില്‍ വഞ്ചനയും കൃത്രിമത്വവും ആരോപിച്ച് പശ്ചിമബംഗാളില്‍ 25,000 ലധികം അദ്ധ്യാപക അനദ്ധ്യാപക നിയമനം സുപ്രീംകോടതി റദ്ദാക്കി. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്റെ കീഴിലുള്ള നിയമനങ്ങള്‍ റദ്ദാക്കി നേരത്തേ കല്‍ക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരി വെയ്ക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനും മമതാബാനര്‍ജി സര്‍ക്കാരിനും വിധി വലിയ തിരിച്ചടിയായിരിക്കുകയാണ്. മുഴുവന്‍ സെലക്ഷന്‍ പ്രക്രിയയും 'കൃത്രിമത്വവും വഞ്ചനയും മൂലം തകര്‍ന്നിരിക്കുന്നു' എന്നും അതിന്റെ വിശ്വാസ്യതയും നിയമസാധുതയും 'തള്ളപ്പെട്ടിരിക്കുന്നു' എന്നും
ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനങ്ങള്‍ വഞ്ചനയില്‍ നിന്നാണ് ഉണ്ടായതെന്നും അതിനാല്‍ വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

ഈ പുതിയ പ്രക്രിയയില്‍ വിജയിക്കുന്നവര്‍ 2016-ല്‍ നിയമനം ലഭിച്ചതിനുശേഷം അവര്‍ നേടിയ ശമ്പളം തിരികെ നല്‍കേണ്ടതില്ല. എന്നാല്‍ അങ്ങനെ ചെയ്യാത്തവര്‍ തിരിച്ചടയ്ക്കണം. വികലാംഗര്‍ക്ക് കോടതി ഇളവ് നല്‍കി, അവര്‍ക്ക് നിലവിലുള്ള തസ്തികയില്‍ തുടരാമെന്ന് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW