Thursday, March 12, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 01.41 PM

‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; മയോനിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

gopis-sundar
photo-www.instagram.com/gopisundar__official/

സുഹൃത്ത് മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. പ്രിയയോടു ചേര്‍ന്നു വര്‍ത്തമാനം പറയുന്നതിനിടെ പകര്‍ത്തിയ ദൃശ്യമാണിത്.

‘നീ എന്റെ ജീവിതം രസകരമാക്കുന്നു ’എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. ‘നിങ്ങള്‍ കൂടുതല്‍ മാന്ത്രികത അര്‍ഹിക്കുന്നു ’എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്‌റ്റോറി മമേയാനി ഷെയര്‍ചെയ്യുകയുണ്ടായി. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.

gopis-sundar

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മയോനിയെ ചേര്‍ത്തുപിടിച്ചുളള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചതോടെയാണ് അത്തരത്തില്‍ വാര്‍ത്തകള്‍ തലപൊക്കിയത്. എന്നാല്‍ വിഷയത്തില്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല ഒരുമിച്ചുളള ചിത്രങ്ങള്‍ പല ആവര്‍ത്തി ഇവര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

അമ്മയുടെ വിയോഗശേഷം കുറച്ചുനാള്‍ ഗോപി സുന്ദര്‍ സംഗീതരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിത്തുടങ്ങി.

Ads by Google
Wednesday 02 Apr 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW