Saturday, March 14, 2026 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 09.23 AM

ഒരുമാസം വെള്ളം മാത്രം കുടിച്ചു: ശാരീരികമായും മാനസികമായും തളര്‍ന്നെന്ന് യൂട്യൂബര്‍

food, 30, days, water, diet, youtuber

ഇന്ന് ഭൂരിഭാഗം ആളുകളു പലതരത്തിലുള്ള ഡയറ്റുകള്‍ പിന്തുടരുന്നവരാണ്. അതില്‍ ചിലതെല്ലാം കൃത്യമായ ധാരണയോട് കൂടി ആണെങ്കില്‍ മറ്റ് ചിലത് അങ്ങനെയാകണം എന്നില്ല. എന്തായാലും, അതുപോലെ ഒരു യുവാവ് വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള തന്റെ ഡയറ്റിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. റമദാന്‍ വ്രതത്തിനിടെ ഒരു മാസത്തേക്ക് താന്‍ വെള്ളം മാത്രം ഉപയോഗിച്ചുള്ള ഡയറ്റാണ് പിന്തുടര്‍ന്നതെന്നും അത് തന്റെ ശരീരത്തെ മാറ്റി എന്നുമാണ് ഈ യൂട്യൂബര്‍ പറയുന്നത്.

നോമ്പുകാലത്ത് വെള്ളം, ഇലക്ട്രോലൈറ്റുകള്‍, കട്ടന്‍ കാപ്പി എന്നിവ മാത്രമാണ് താന്‍ കഴിച്ചത് എന്നും ഫൗസി ട്യൂബ് എന്നറിയപ്പെടുന്ന യൂസഫ് സാലിഹ് എറകത്ത് പറയുന്നു. മാര്‍ച്ച് 2 -നാണ് ഇയാള്‍ തന്റെ ഫോളോവേഴ്‌സിനോട് താന്‍ വെള്ളം മാത്രം കുടിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് പറഞ്ഞത്. അടുത്ത 30 ദിവസത്തേക്ക്, താന്‍ ഒരു ക്യാബിനിലായിരിക്കുമെന്നും വെള്ളം മാത്രമേ കഴിക്കൂ എന്നുമാണ് ഇയാള്‍ പറഞ്ഞത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ താന്‍ സാധാരണയായി റമദാന്‍ വ്രതം എടുക്കുമെന്നും ശേഷം നോമ്പ് തുറക്കാന്‍ വെള്ളം, കട്ടന്‍ കാപ്പി, ഇലക്ട്രോലൈറ്റുകള്‍ എന്നിവ മാത്രമേ കഴിക്കൂ എന്നും യൂസഫ് പറഞ്ഞു.

പിന്നീട് നിരന്തരം തന്റെ ഡയറ്റിനെ കുറിച്ചും ദിവസങ്ങളെ കുറിച്ചും ഉള്ള അപ്‌ഡേറ്റുകളും യുവാവ് ഫോളോവേഴ്‌സിന് നല്‍കുന്നുണ്ടായിരുന്നു. ഒടുവില്‍ 30 -ാം ദിവസം യുവാവ് പറഞ്ഞത്, നിങ്ങള്‍ എവിടെയാണ് ആരംഭിച്ചതെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ എത്രത്തോളം എത്തിയെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക എന്നാണ്. പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട് - പക്ഷേ വാക്കുകള്‍ക്ക് വിവരിക്കാനാവാത്തത്രയും താന്‍ ശാരീരികമായും മാനസികമായും ആത്മീയമായും തളര്‍ന്നിരിക്കുന്നു എന്നും ഇയാള്‍ പറഞ്ഞു. ഒപ്പം തന്റെ നേരത്തെയുള്ളതും ഇപ്പോഴത്തേതുമായ ചിത്രങ്ങളും യുവാവ് പോസ്റ്റ് ചെയ്തു. ഒരു മാസമായപ്പോഴേക്കും ഇയാളുടെ ശരീരഭാരം ഒരുപാട് കുറഞ്ഞതായി കാണാം. എന്നാല്‍, അതേസമയം തന്നെ നിരവധിപ്പേരാണ് ഇത്തരം ഡയറ്റിന്റെ അപകടങ്ങളെ കുറിച്ച് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW