-->
മകള്‍ മാള്‍ട്ടി മേരിയുടെ കുസൃതികള്‍ വിവരിച്ച് ഗായകന്‍ നിക് ജൊനാസ്. തന്നെയും സഹോദരങ്ങളെയും ജൊനാസ് ബ്രദേഴ്‌സ് എന്നതിനു പകരം ‘ഡോണട്ട് ബ്രദേഴ്‌സ് ’എന്നാണ് മകള്‍ അഭിസംബോധന ചെയ്യുന്നതെന്ന് നിക് പറഞ്ഞു. താനും സഹോദരങ്ങളും ഒരേ ബാന്‍ഡിലാണെന്നുമെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സഹോദരന്‍ ജോ ജൊനാസിനെ മകള്‍ ‘ഗോ’ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്ന് നിക് പറഞ്ഞു. മറ്റൊരു സഹോദരന്‍ കെവിന്‍ ജൊനാസിനെ ‘കെവിന്‍ അങ്കിള്‍ ’എന്നു വിളിക്കാന്‍ മാള്‍ട്ടി പഠിച്ചെന്നും നിക് കൂട്ടിച്ചേര്‍ത്തു. മാള്‍ട്ടിയുടെ കുസൃതികള്‍ ചിരിയോടെ ഏറ്റെടുക്കുകയാണ് സോഷ്യല്‍ ലോകം.
2022 ജനുവരിയിലായിരുന്നു മാള്‍ട്ടി യുടെ ജനനം. വാടകഗര്‍ഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്. മകളുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കുവെക്കുന്നത് പതിവാണ്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്.