Friday, March 13, 2026 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 02.12 PM

ലയണല്‍ മെസ്സി കേരളത്തില്‍ കളിക്കാനെത്തുന്നു: ഒക്ടോബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരം കളിക്കും

uploads/news/2025/03/772172/messi.jpg

ഇതിഹാസ ഫുട്‌ബോളര്‍ ലയണേല്‍ മെസ്സി കേരളത്തില്‍ പന്തു തട്ടാനെത്തുന്നു. ഒക്ടോബറില്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ ലയണല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീന ടീമും ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തും. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ വെനിസ്വേലയ്ക്കെതിരായ കളിക്കാനായിരുന്നു ലയണല്‍ മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം.

2026 ലോകകപ്പ് യോഗ്യതാ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി 2025 ലെ മത്സര സീസണ്‍ ഉള്‍ക്കൊള്ളുന്ന, ഇന്ത്യയ്ക്കും സിംഗപ്പൂരിനുമായി ഒരു പുതിയ ഒരു വര്‍ഷത്തെ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചതായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ഇന്ന് പ്രഖ്യാപിച്ചു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആ മത്സരത്തില്‍ അര്‍ജന്റീന 1-0 ന് വിജയിച്ചു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ ആദ്യമായി കേരളം സന്ദര്‍ശിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍, കേരള കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അര്‍ജന്റീന തെക്കന്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും കൊച്ചിയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുകയും ചെയ്യുന്ന വാര്‍ത്ത പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ സഹകരിക്കുന്നതിനും ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി എച്ച്എസ്ബിസി ഇന്ത്യ ബുധനാഴ്ച അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക പങ്കാളിയായി. മത്സരം ഒക്ടോബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു. ''ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരത്തിനായി ഇന്ത്യ സന്ദര്‍ശിക്കും.'' എച്ച്എസ്ബിസി ഇന്ത്യയുടെ ഒരു പ്രസ്താവനയില്‍ പറയുന്നു.

'എ.എഫ്.എയുടെ അന്താരാഷ്ട്ര വികാസത്തില്‍ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലും സിംഗപ്പൂരിലും എച്ച്.എസ്.ബി.സിയുമായി പുതിയ അവസരങ്ങള്‍ തുറക്കുന്നു. ഈ കരാര്‍ ഞങ്ങളുടെ ടീമിനെ പരിപാലിക്കുന്നു, 2025 ലും 2026 ലും ഞങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഞങ്ങളുടെ കരാര്‍ ഏകീകരിക്കാനും ഒന്നിലധികം മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അര്‍ജന്റീന ദേശീയ ടീമിന്റെ പുതിയ പങ്കാളിയായി എച്ച്.എസ്.ബി.സിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.'' അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ഫാബിയന്‍ ടാപിയ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW