-->
റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി, പിന്നീട് അവതാരകയായും നർത്തകിയായും മലയാളി മനസില്‍ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിൽ ഒപ്പം മത്സരിച്ച തേജസിനെയാണ് വിവാഹം ചെയ്തത്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇരുവരുടേയും വിവാഹം, പിന്നീട് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്, കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീല്‍ ചടങ്ങ് ഇവയൊക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു.
ഇപ്പോള്‍ മകളുടെ ചോറൂണിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മാളവിക.പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റയിലുള്ള മങ്ങോട്ടുകാവ് ക്ഷേത്രത്തിലാണ് ഗുല്‍സു എന്ന റുഥ്വിക്ക് ചോറൂണ് നല്‍കിയത്. തേജസ് ആണ് കുഞ്ഞുവായില്‍ ആദ്യമായി ചോറ് നല്‍കിയത്. ചെറിയ ഒരു ചടങ്ങായിരുന്നു എങ്കിലും തേജസിന്റെയും, മാളവികയുടെയും കുടുംബങ്ങള്‍ പങ്കെടുത്തു.
പ്രസവശേഷം കുട്ടിക്ക് ചോറൂണ് നല്‍കിയ ശേഷം ആകണം അമ്മയും കുഞ്ഞുമായി ക്ഷേത്രത്തിലേക്ക് കടക്കേണ്ടത് എന്ന ആചാരം പാലിച്ചാണ് മാളവികയും ദര്‍ശനം നടത്തിയത്.ആറുമാസത്തിനുശേഷമേ സോളിഡ് ആയ ആഹാരം കൊടുക്കുള്ളു എങ്കിലും സമയം ആയതുകൊണ്ടാണ് ചോറൂണ് നല്‍കിയതെന്നും മാളവിക പറഞ്ഞു.