Thursday, March 12, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 07.20 AM

ബ്രസീലിനെ ആദ്യപകുതിയില്‍ തന്നെ പഞ്ഞിക്കിട്ടു, മെസ്സിയും കൂട്ടരും ലോകകപ്പിന് ; അര്‍ജന്റീന യോഗ്യത നേടി

uploads/news/2025/03/772088/argentina.jpg

ബ്യൂണസ് ഐറിസ്: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ലോകകപ്പ് 2026 ന് യോഗ്യത നേടി. ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ 28 പോയിന്റുമായാണ് കഴിഞ്ഞ തവണത്തെ ജേതാക്കള്‍ അടുത്ത ലോകകപ്പിന് എത്തുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നടന്ന യുറുഗ്വാഗ് - ബൊളീവിയ പോരാട്ടം സമനിലയിലായതോടെയാണ് അര്‍ജന്റീന യോഗ്യത ഉറപ്പിച്ചത്. 13 കളികളില്‍ നിന്നുമാണ് അര്‍ജന്റീന പോയിന്റ് നേടിയത്.

നിലവില്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് സ്‌കലോണിയുടെ കുട്ടികള്‍. അതേസമയം യോഗ്യത ഉറപ്പിച്ചതിന് പിന്നാലെ ബ്രസീലിനെ തകര്‍ത്തു മുന്നേറുകയാണ് അര്‍ജന്റീന. ലോകം ആകാംഷയോടെ കാത്തിരിക്കുന്ന യോഗ്യതാറൗണ്ടിലെ അര്‍ജന്റീന-ബ്രസീല്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ 3-1 ന് മുന്നിലാണ് അര്‍ജന്റീന. സൂപ്പര്‍താരങ്ങളായ മെസ്സിയും നെയ്മറും ഇല്ലാതെയാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്.

അര്‍ജന്റീനയുടെ അടുത്ത തലമുറയിലെ ജൂലിയന്‍ അല്‍വാരസ്, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ബ്രസീലിനെതിരേ സ്‌കോര്‍ ചെയ്തു. കോണ്‍മെബോല്‍ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്്. ഇതുവരെ നടന്ന കളികളില്‍ 13 കളിയില്‍ ഒമ്പതിലും വിജയിച്ച അര്‍ജന്റീന മൂന്ന് മത്സരങ്ങളിലാണ് തോറ്റത്. ഒരു മത്സരം സമനിലയിലുമായി.

അര്‍ജന്റീനയ്ക്ക് പിന്നില്‍ ഇക്വഡോര്‍ 22 പോയിന്റുമായി നില്‍ക്കുമ്പോള്‍ 21 പോയിന്റുമായി ബ്രസീല്‍ മൂന്നാമതാണ്്. 21 പോയിന്റുള്ള യുറുഗ്വേ നാലാമതും 20 പോയിന്റുള്ള പരാഗ്വേ അഞ്ചാമതും 19 പോയിന്റുമായി കൊളംബിയ ആറാമതുമാണ്. യുറുഗ്വേയുമായി സമനിലയില്‍ പിരിഞ്ഞ ബൊളീവിയ 14 പോയിന്റുമായി ഏഴാമതാണ്. ബ്രസീലുമായുള്ള മത്സരത്തിന് മുമ്പ് തന്നെ അര്‍ജന്റീന യോഗ്യത നേടിയിരുന്നു.

അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായിട്ടാണ് നടക്കുന്നത്. 48 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകള്‍ ലോകകപ്പില്‍ കളിക്കും. അര്‍ജന്റീനയ്ക്ക് പുറമേ ജപ്പാന്‍, ന്യുസിലന്റ്, ഇറാന്‍ ടീമുകളാണ് ഇതുവരെ അടുത്ത ലോകകപ്പില്‍ ആതിഥേയരായ മൂന്ന് ടീമുകള്‍ക്കൊപ്പം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.

Ads by Google
Ads by Google
TRENDING NOW