-->
മലയാള സിനിമയിലെ ജനപ്രിയ നടനും റാപ്പർ കൂടിയായ നീരജ് മാധവ് തന്റെ പുതിയ റാപ്പ് സോങ് ‘Old School Lady’ റിലീസ് ചെയ്തു. നീരജിന്റെ മുൻ ഹിറ്റ് ഗാനമായ "ബല്ലാത്ത ജാതി" ക്കു ശേഷം, ഈ പുതിയ ഗാനം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നീരജ് മാധവിന്റെ ഔദ്യോഗിക YouTube ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
നീരജിന്റെ ഈ പുതിയ റാപ്പ് ഗാനം പഴയകാല ഹിറ്റ് സംഗീതവും ആധുനിക റാപ്പ് ശൈലിയും കലർത്തി പുതിയൊരു അനുഭവമായി മാറ്റിയിട്ടുണ്ട്. പഴമയുടെ സൗന്ദര്യവും പുതിയ തലമുറയുടെ എനർജിയും ചേർന്ന ഈ ഗാനം, മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്ന് ഉറപ്പാണ്!
ഈ ഗാനത്തിന്റെ വരികളും സംഗീതവും പ്രകടനവും നീരജ് മാധവിന്റേതാണ്, സംഗീത സംവിധാനം Arcado, മിക്സിംഗ് & മാസ്റ്ററിംഗ് rZeePurplehaze, മ്യൂസിക് ലേബൽ സരിഗമ ഇന്ത്യ ലിമിറ്റഡ്.