Friday, March 13, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 09.23 AM

എന്റെ സലാര്‍ എപ്പോഴും എനിക്കൊപ്പം; പ്രഭാസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്‌

-prithviraj-
photo-www.facebook.com/PrithvirajSukumaran

എമ്പുരാനായുള്ള​ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ട്രെയിലറാണ് നിർമ്മാതാക്കൾ വ്യാഴാഴ്ച പുറത്തിറക്കിയത്. ഒരു ദിവസത്തിനുള്ളിൽ അൻപത് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലർ യൂട്യൂബിൻ കണ്ടത്. മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും മഞ്ജു വാര്യരുമെല്ലാം നിറഞ്ഞുനിൽക്കുന്ന ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ട്രെൻഡിങാണ്.

പാൻ-ഇന്ത്യൻ താരം പ്രഭാസും എമ്പുരാന്റെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ട്രെയിലറിന്റെ ലിങ്ക് പങ്കുവച്ചത്. ഇതിനു പിന്നാലെ, ട്രെയിലർ ഷെയർ ചെയ്ത സുഹൃത്തിന് നന്ദി അറിയിച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തി. "എന്റെ സലാർ! എപ്പോഴും എനിക്കൊപ്പമുണ്ട്. നന്ദി സഹോദരാ" എന്ന കുറിപ്പും പോസ്റ്റിന്റെ സ്ക്രീൻഷോട്ടും താരം ഫോസ്ബുക്കിൽ പങ്കുവച്ചു.

പാൻ- ഇന്ത്യൻ ചിത്രമായ സലാറിലെ സഹതാരങ്ങളാണ് പൃഥ്വിയും പ്രഭാസും. ഇരുവരുടെയും കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മുൻപ് പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന ചിത്രത്തെ പ്രശംസിച്ചും പ്രഭാസ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

അതേസമയം, മാർച്ച് 27നാണ് എമ്പുരാൻ ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിങ് മാർച്ച് 21ന് രാവിലെ 9 മണിയോടെ ആരംഭിക്കുമെന്നാണ് വിവരം. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 2 മണിക്കൂര്‍ 59 മിനിറ്റ്.

Ads by Google
Friday 21 Mar 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW