Friday, March 13, 2026 Last Updated 41 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 09.43 AM

ആറ് വര്‍ഷം ജോലി ചെയ്തില്ല: ശമ്പളമായി യുവാവ് കൈപ്പറ്റിയത് 36 ലക്ഷം രൂപ

man, absent, work, six, years, spain

ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. പക്ഷേ അധ്വാനിക്കാതെ പണം നേടാന്‍ കഴിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ സ്‌പെയിനില്‍ ഒരു ജീവനക്കാരന്‍ ആറ് വര്‍ഷം ജോലിക്ക് പോവുകപോലും ചെയ്യാതെ തന്റെ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നത്രേ. ആറ് വര്‍ഷത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഇയാള്‍ ചെയ്തിരുന്നില്ല. എന്നാല്‍, എല്ലാ മാസവും കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടായിരുന്നു. ഒടുവില്‍, ഇയാളുടെ ദീര്‍ഘകാലത്തെ സേവനത്തിന് ആദരിക്കപ്പെടാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഇത്രയും വര്‍ഷം ജോലിക്കെത്തിയിരുന്നില്ല എന്ന സത്യം എല്ലാവരും അറിയുന്നത്.

1990 -ലാണ്, ജോക്വിന്‍ ഗാര്‍സിയ എന്നയാള്‍ സ്‌പെയിനിലെ കാഡിസിലെ ഒരു മുനിസിപ്പല്‍ വാട്ടര്‍ സ്ഥാപനത്തില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലിക്ക് കയറിയത്. കമ്പനിയിലെ തന്റെ മേലധികാരികള്‍ തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്താണ് ഇയാള്‍ ജോലിയില്‍ നിന്ന് മുങ്ങി നടന്നത്. ഇവിടെ രണ്ട് വകുപ്പുകളുണ്ടായിരുന്നു. രണ്ട് വകുപ്പും മറ്റേ വകുപ്പിനാണ് ഇയാളുടെ ചുമതല എന്ന് ധരിച്ച് വയ്ക്കുകയായിരുന്നു. ജോലി ചെയ്യാതെ തന്നെ വര്‍ഷം 36 ലക്ഷം രൂപ ഇയാള്‍ ശമ്പളമായി വാങ്ങി.

ഗാര്‍സിയയെ നിയമിച്ചത് 1995 മുതല്‍ 2015 വരെ കാഡിസ് നഗരത്തിന്റെ ഡെപ്യൂട്ടി മേയറായിരുന്ന ജോര്‍ജ്ജ് ബ്ലാസ് ഫെര്‍ണാണ്ടസ് ആയിരുന്നു. അദ്ദേഹം പറഞ്ഞത്, ''വാട്ടര്‍ കമ്പനി അയാളുടെ കാര്യം നോക്കുന്നുണ്ടാകും എന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ അങ്ങനെയല്ലായിരുന്നു. 20 വര്‍ഷത്തെ സേവനത്തിന് ആദരിക്കാന്‍ പോകുമ്പോഴാണ് ഞങ്ങള്‍ ആ സത്യം അറിഞ്ഞത്'' എന്നായിരുന്നു. 2010 -ലാണ്, സ്ഥാപനത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിന് ഗാര്‍സിയയ്ക്ക് അവാര്‍ഡ് നല്‍കാന്‍ കമ്പനി തീരുമാനിച്ചത്. അപ്പോഴാണ് എല്ലാവരും സത്യം അറിഞ്ഞത്. എന്തുകൊണ്ടാണ് ഒരു ജോലിയും ചെയ്യാത്തതെന്നും ജോലിക്ക് വരാത്തതെന്നും ചോദിച്ചപ്പോള്‍ അയാള്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയില്ലത്രെ.

ഗാര്‍സിയയുടെ വക്കീല്‍ പറഞ്ഞത് ആളുകള്‍ ജോലിസ്ഥലത്ത് ഇയാളെ ഒറ്റപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടാണ് ഇയാള്‍ ജോലിക്ക് വരാതിരുന്നത് എന്നാണ്. എന്തായാലും, ആറ് വര്‍ഷം ജോലിക്ക് വരാത്തതിനാല്‍ 25 ലക്ഷം പിഴയൊടുക്കാന്‍ ഇയാളോട് പിന്നീട് കോടതി ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW