Friday, March 13, 2026 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 01.18 PM

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ വെടിവെച്ചു ; ഗ്രാമ്പിയിലെ വെടിയേറ്റ കടുവ ചത്തു

uploads/news/2025/03/770228/periyar.jpg

പീരുമേട്: വണ്ടിപ്പെരിയാറ്റില്‍ ഇറങ്ങിയ ഗ്രാമ്പിയില്‍ നിന്നും പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചാടിയ കടുവയെ സുരക്ഷയുടെ ഭാഗമായി വെടിവെച്ചിരുന്നു. നേരത്തേ ജനവാസമേഖലയില്‍ ഇറങ്ങുകയും ഒരു പശുവിനെയൂം നായയെയും കൊല്ലുകയും ചെയ്തിരുന്ന കടുവയെ പിടിച്ച് തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കി കാട്ടിലേക്ക് അയയ്ക്കാനായിരുന്നു തീരുമാനം എടുത്തിരുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് നടന്ന തെരച്ചിലില്‍ കടുവയെ കൃത്യമായി ലൊക്കേറ്റ് ചെയ്ത് മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ദൗത്യസംഘത്തിന് നേരെ കടുവ പാഞ്ഞടുത്തത്. ഇന്നത്തെ തെരച്ചിലില്‍ ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. പിന്‍കാലില്‍ പരിക്കേറ്റ നിലയിലായിരുന്നു കടുവയുടെ അവസ്ഥ.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയ ശേഷമായിരുന്നു തെരച്ചില്‍ നടത്തിയത്. കടുവ നേരത്തേ പ്രദേശവാസികളായ നാരായണന്‍, ബാല മുരുകന്‍ എന്നിവരുടെ വളര്‍ത്തു മൃഗങ്ങളെയാണ് കൊന്നത്. പെരിയാര്‍ കടുവ സങ്കേതത്തിനടുത്താണ് ഗ്രാമ്പിപ്രദേശം. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലായിരുന്നു കടുവയെ കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW