Friday, March 13, 2026 Last Updated 43 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 05.41 PM

21 വയസ്സു മാത്രം പ്രായമുള്ളതുകൊണ്ട് ജോലി നിഷേധിച്ചു: ജപ്പാന്‍ കമ്പനിയിലെ ദുരനുഭവം പങ്കുവച്ച് യുവാവ്

man, share, experience, job, interview

ജോലി സംബന്ധമായ പല ആശങ്കകളും ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. @Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. തന്റെ പ്രായം കൊണ്ട് ഒരു ജപ്പാന്‍ കമ്പനി തനിക്ക് ജോലി നിഷേധിച്ചതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. തനിക്ക് 21 വയസ്സായിരുന്നു പ്രായം. വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്റര്‍വ്യൂ. മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു ഇന്റര്‍വ്യൂ.

എച്ച് ആര്‍ ഇന്റര്‍വ്യൂവിന് പ്രധാനമായും ചോദിച്ചത് വയസ്സും ശമ്പളവും ഒക്കെയാണ്. 21 വയസ്സാണ് പ്രായം എന്ന് താന്‍ മറുപടിയും പറഞ്ഞു. എന്നാല്‍, തന്റെ പ്രായം അനുസരിച്ച് ശമ്പളം വളരെ കൂടുതലാണ് എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ മുഖഭാവം മാറി എന്നും പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി എന്നും യുവാവ് പറയുന്നു. അങ്ങനെ എല്ലാ ഇന്റര്‍വ്യൂവും കഴിഞ്ഞ ശേഷം അവര്‍ തന്നെ അറിയിച്ചത് താനീ ജോലിക്ക് തീരെ ചെറുപ്പം ആണെന്നാണ് എന്നാണ് യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്. ജോലി തേടുമ്പോള്‍ തന്റെ ഈ ചെറിയ പ്രായം ഒരു വെല്ലുവിളിയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവാവ് പറയുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ജപ്പാനില്‍ സീനിയോറിറ്റി മിക്കവാറും കഴിവിനേക്കാള്‍ കൂടുതലായി പരിഗണിക്കപ്പെടാറുണ്ട് എന്നാണ് ചിലരെല്ലാം ചൂണ്ടിക്കാണിച്ചത്. അതുപോലെ, ജപ്പാനില്‍ പ്രായത്തിന് അനുസരിച്ചാണ് മിക്കവാറും ശമ്പളം നല്‍കുന്നത് പ്രായം കൂടുമ്പോള്‍ ശമ്പളവും കൂടും, യുഎസ്സിലെയും മറ്റും പോലെ എക്‌സ്പീരിയന്‍സ് അടിസ്ഥാനമാക്കിയല്ല ശമ്പളം എന്ന് കമന്റ് നല്‍കിയവരും ഉണ്ട്.

Get rejected because too young byu/Affectionate_Law5796 inrecruitinghell

Ads by Google
Ads by Google
LATEST NEWS
TRENDING NOW