-->
തന്റെ നാലുമാസം പ്രായമായ കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത ശര്‍മ. ഇന്‍സ്റ്റഗ്രാമിലാണ് അഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആണ്‍കുഞ്ഞിനൊപ്പമുളള ചിത്രം രോഹിത് പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലെ വീട്ടില്‍നിന്നെടുത്ത ചിത്രത്തില്‍ മകള്‍ സമൈറയെയും കാണാം.
കഴിഞ്ഞവര്‍ഷം നവംബര്‍ 15 നാണ് രോഹിത്തിനും ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. രോഹിത്തിനും റിതികയ്ക്കും ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.